ഡൽഹി: തമിഴ്നാട് തീരങ്ങളെ വിറപ്പിക്കാൻ പോകുന്ന നിവാർ കൊടുംകാറ്റിന്റെ പശ്ചാത്തലത്തിൽ സ്ഥിതിഗതികൾ വിലയിരുത്തി ജാഗ്രത നിർദ്ദേശം നൽകി പ്രധാനമന്ത്രി. തമിഴ്നാട്, പുതുച്ചേരി മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി ചർച്ച ഇതിനോടകം ചർച്ച നടത്തുകയും ചെയ്തു. കേന്ദ്രത്തിന്റെ എല്ലാ സഹായങ്ങളും ഉണ്ടാകുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.
നാളെ ഉച്ചയോടെ ചുഴലിക്കാറ്റ് തമിഴ്നാട് തീരത്ത് ആഞ്ഞ് വീശുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 120 കിമീ വേഗതയിൽ കാറ്റു വീശുമെന്നാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. നിലവിൽ ചുഴലിക്കാറ്റ് ചെന്നൈ തീരത്ത് നിന്ന് 450 കിമീ അകലെയാണ്. തമിഴ്നാട്, പുതുച്ചേരി, ആന്ധ്രാ തീരങ്ങളിൽ ജാഗ്രതാ മുന്നറിയിപ്പും അധികൃതർ നൽകിയിട്ടുണ്ട്.
Post Your Comments