ന്യൂഡല്‍ഹി : നഗ്രോട്ട ഭീകരാക്രമണത്തിനു പിന്നിലും പാകിസ്ഥാന്‍.. തെളിവുകള്‍ പുറത്തുവിട്ട് ഇന്ത്യ . നവംബര്‍ 19 ന് ജമ്മുവിലെ ബാന്‍ ടോള്‍ പ്ലാസയില്‍ കൊല്ലപ്പെട്ട നാല് ജയ്ഷ് ഇമുഹമ്മദ് തീവ്രവാദികള്‍ കൊണ്ടുവന്ന ആയുധങ്ങളും ഗതി നിര്‍ണയ ഉപകരണങ്ങളും പാക് സൈന്യത്തിന്റെയും ഭരണകൂടത്തിന്റെയും പങ്ക് വെളിപ്പെടുത്തുന്നു.. ഈ വര്‍ഷം ജനുവരി 31 ന് സൈന്യം വധിച്ച തീവ്രവാദികളില്‍ നിന്നും കണ്ടെടുത്ത ആയുധങ്ങളുമായി സമാനതകളുള്ളതായിരുന്നു ഇപ്പോള്‍ പിടിച്ചെടുത്ത ആയുധങ്ങളെന്നതാണ് മറ്റൊരു പ്രത്യേകത. ഇതോടെ പാക് സ്പോണ്‍സേര്‍ഡ് ആക്രമണ പദ്ധതികളുടെ ഉള്ളുകള്ളികള്‍ കൈയ്യോടെ തെളിയിക്കാന്‍ ഇന്ത്യയ്ക്കാകും.
2019 പുല്‍വാമ ആക്രമണത്തിന് സമാനമായ സംഭവമായിരുന്നു ഈ വര്‍ഷം ജനുവരി 31ല്‍ സംഭവിച്ചത്. ടോള്‍ പാസയില്‍ ട്രക്കില്‍ കയറി വരുകയായിരുന്ന തീവ്രവാദികളെ പരിശോധനയ്ക്കിടെ സൈന്യം കണ്ടെത്തി കൊലപ്പെടുത്തുകയായിരുന്നു. ട്രക്ക് ഡ്രൈവര്‍ സമീര്‍ അഹമ്മദ് ദാര്‍ ഉള്‍പ്പടെ മൂന്ന് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഈ ട്രക്ക് ഡ്രൈവറുടെ ബന്ധുവായിരുന്നു നാല്‍പ്പതോളം സി ആര്‍ പി എഫ് ഭടന്‍മാരുടെ വീരമൃത്യുവിന് ഇടയാക്കിയ പുല്‍വാമ ആക്രമണത്തിലെ ചാവേറായി എത്തിയതെന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍ പാകിസ്ഥാന്റെ പങ്ക് സംശയിച്ചിരുന്നുവെങ്കിലും തെളിയിക്കാന്‍ തക്ക തെളിവുകള്‍ ലഭിച്ചിരുന്നില്ല.
നവംബര്‍ 19ന് നാഗ്രോട്ട ഏറ്റുമുട്ടലില്‍ നാല് പാക് തീവ്രവാദികളെ കൊലപ്പെടുത്തിയതോടെയാണ് ജനുവരി 31ലെ ആക്രമണത്തെ കുറിച്ചുള്ള പാക് ബന്ധം തെളിയിക്കാനായത്. തീവ്രവാദികള്‍ തുരങ്കം നിര്‍മ്മിച്ചാണ് ഇന്ത്യന്‍ മണ്ണില്‍ പ്രവേശിച്ചത്. പാകിസ്ഥാന്‍ ഭാഗത്ത് നിന്ന് കുഴിച്ച് തുടങ്ങിയ 200 മീറ്റര്‍ നീളമുള്ള തുരങ്കത്തിലൂടെയാണ് ഇവര്‍ ഇന്ത്യയിലേക്ക് പ്രവേശിച്ചത്. പാക് സൈന്യത്തിന്റെ പിന്തുണയില്ലാതെ ഇത്രയും വലിയ തുരങ്കം നിര്‍മ്മിക്കുവാന്‍ സാദ്ധ്യമല്ല. അതിവിദഗ്ദ്ധമായ സാങ്കേതിക മികവും ഇതിനുണ്ടെന്ന് സൈന്യം വിലയിരുത്തുന്നു. അതിനാല്‍ തന്നെ പാക്കിസ്ഥാന്‍ റേഞ്ചേഴ്‌സിന്റെ സഹായത്തോടെയാണ് നിര്‍മ്മിതിയുണ്ടായതെന്ന് ഉറപ്പാക്കാനാകും.
Post Your Comments