Latest NewsIndiaNews

അമിത് ഷാ ദളിത് കുടുംബത്തിൽ നിന്നും ഉച്ചഭക്ഷണം കഴിച്ച സംഭവം; രൂക്ഷ വിമർശനവുമായി മമത ബാനർജി

കൊൽക്കത്ത: ഉടൻ വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ ബംഗാളിൽ ഭരണം പിടിച്ചടക്കാനായി രണ്ടും കല്പിച്ച്‌ ഇറങ്ങി തിരിച്ചിരിക്കുകയാണ് ബി ജെ പി. ഇതിന്റെ ഭാഗമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നേരിട്ട് സംസ്ഥാനത്തെ പാർട്ടിയുടെ ചുക്കാൻ പിടിക്കാൻ ഏറ്റെടുത്തിരിക്കുകയാണ്. അടുത്തിടെയാണ് ബംഗാളിൽ രണ്ട് ദിവസത്തെ സന്ദർശനം നടത്തിയ അദ്ദേഹം ആദിവാസി ദളിത് കുടുംബങ്ങളുടെ പിന്തുണ തേടി ദളിത് കുടുംബത്തിൽ നിന്നും ഉച്ച ഭക്ഷണം കഴിച്ച വാർത്ത പുറത്തുവന്നത്. എന്നാൽ ഇതിനെ രൂക്ഷമായി വിമർശിച്ചു കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മമത ബാനർജി.

ദളിത് കുടുംബത്തിൽ അവരോടൊപ്പം അമിത് ഷാ ആഹാരം കഴിച്ചുവെങ്കിലും അത് പാചകം ചെയ്തത് വീടിനു പുറത്ത് വച്ച് ബ്രാഹ്മണരാണെന്നാണ് മമത ആരോപിക്കുന്നത്. ദളിത് കുടുംബത്തിലെ സ്ത്രീകൾ അമിത് ഷായ്ക്ക് ആഹാരം ഒരുക്കുന്നതിനായി കാബേജും, മല്ലിയിലയുമെല്ലാം അരിയുന്ന ഫോട്ടോകൾ പുറത്തു വന്നിരുന്നു, എന്നാൽ അമിത് ഷാ കഴിക്കുന്ന പാത്രത്തിൽ ഇതു കൊണ്ട് ഉണ്ടാക്കിയ വിഭവങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല, ബസുമതി അരിയും, പോസ്റ്റ ബോറയുമായിരുന്നു ഉണ്ടായിരുന്നത്. ഇത് കൂടാതെ അമിത് ഷാ സന്ദർശിച്ച വീട്ടിൽ അസുഖ ബാധിതനായ കുട്ടിയെ അദ്ദേഹം കാണാൻ കൂട്ടാക്കിയില്ലെന്നും മമത ആരോപിക്കുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button