Latest NewsNews

പോലീസ് നിയമ ഭേദഗതി കൊണ്ടുവന്നത് പോരായ്മയെന്ന് എം.എ ബേബി

തിരുവനന്തപുരം : പോലീസ് നിയമ ഭേദഗതി സംബന്ധിച്ച് എത്ര ആലോചനകൾ നടന്നാലും പോരായ്മകളുണ്ടാകാമെന്നാണ് വ്യക്തമായതെന്ന് സി പി എം പോളിറ്റ്‌ ബ്യൂറോ അംഗം എംഎ ബേബി.  പോരായ്‌മകളെല്ലാം തിരിച്ചറിയുകയും അത് മനസിലാക്കുകയും ചെയ്യുന്നുവെന്നും എം എ ബേബി വ്യക്തമാക്കി.

വിമർശനം ഉണ്ടാക്കും വിധം പൊലീസ് നിയമ ഭേദഗതി കൊണ്ടു വന്നത് പോരായ്‌മയാണ്. വിവാദങ്ങൾ ഒഴിവാക്കാനാണ് ഇനി ശ്രമിക്കേണ്ടത്. എങ്ങനെ മുന്നോട്ട് പോകണമെന്ന് ചർച്ചകൾക്ക് ശേഷം തീരുമാനിക്കുമെന്നും എം എ ബേബി പറഞ്ഞു. പൊലീസ് നിയമ ഭേദഗതിക്കെതിരെ പാർട്ടിക്കകത്ത് തന്നെ രൂപപ്പെട്ട അസംതൃപ്‌തി പരസ്യമായി പ്രകടമാക്കുന്നതാണ് എം എ ബേബിയുടെ വാക്കുകൾ.

പൊലീസ് നിയമ ഭേഗതിക്കെതിരെ കടുത്ത വിമർശനങ്ങൾ പാർട്ടിക്കകത്തും പ്രതിപക്ഷ നിരയിലും പൊതു സമൂഹത്തിലും ഉയർന്ന പശ്ചാത്തലത്തിലാണ് വിവാദ ഭേദഗതി പിൻവലിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്. സി പി എം കേന്ദ്ര നേതൃത്വത്തിൽ നിന്ന് അടക്കം വലിയ വിര്‍ശനമാണ് സംസ്ഥാന ഘടകവും സര്‍ക്കാരും നേരിട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button