Latest NewsKeralaNews

തെരഞ്ഞെടുപ്പില്‍ പോരാട്ടം എന്‍ഡിഎ- എല്‍ഡിഎഫുകള്‍ തമ്മിലെന്ന് കെ.സുരേന്ദ്രന്‍… കേരളത്തിലെ അഴിമതിക്കഥകള്‍ ജനങ്ങളറിയാന്‍ തുടങ്ങിയത് കേന്ദ്രഅന്വേഷണ ഏജന്‍സികളുടെ അന്വേഷണത്തോടെ

തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പില്‍ പ്രധാന മത്സരം നടക്കുന്നത് എന്‍ഡിഎയും എല്‍ഡിഎഫും തമ്മിലാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍.

Read Also : കോവിഡ് തരംഗത്തിന്റെ പ്രധാന ഉറവിടം ഹോട്ടലുകളും റസ്‌റ്റോറന്റുകളും : ജനങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്

തെരഞ്ഞെടുപ്പില്‍ യുഡിഎഫ് ചിത്രത്തിലില്ലെന്നും ദേശീയതലത്തിലെ പോലെ കോണ്‍ഗ്രസ് തകര്‍ന്നു കഴിഞ്ഞുവെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു. കേസരി മെമ്മോറിയല്‍ ഹാളില്‍ നടത്തിയ ‘മീറ്റ് ദി പ്രസ്’ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു സുരേന്ദ്രന്‍.

ദേശീയ ജനാധിപത്യ സഖ്യം മാത്രമാണ് ഇടതുപക്ഷത്തിന് ബദല്‍. കോഴക്കേസില്‍ നിന്നും രക്ഷിക്കണമെന്ന് രമേശ് ചെന്നിത്തലയും കുടുംബവും ആവശ്യപ്പെട്ടുവെന്നുള്ള വെളിപ്പെടുത്തല്‍ ലജ്ജാകരമായ അവസ്ഥയിലേക്ക് യുഡിഎഫിനെ എത്തിച്ചു. കൂടാതെ, ഭരണ പക്ഷവും പ്രതിപക്ഷവും ഒരേപോലെ വിമര്‍ശനം നേരിടുകയാണ് എന്നും സുരേന്ദ്രന്‍ പറഞ്ഞു. കേന്ദ്ര നേതൃത്വം കാര്യങ്ങള്‍ നന്നായിട്ടാണ് നയിക്കുന്നതെന്നും അഴിമതി ഓരോന്നായി പുറത്തു വരാന്‍ തുടങ്ങിയത് ദേശീയ അന്വേഷണ ഏജന്‍സികള്‍ വന്നതോടെയാണ് എന്നും സുരേന്ദ്രന്‍ പറഞ്ഞു. സംസ്ഥാനത്തു പരസ്പരം അഴിമതികള്‍ ഒത്തുതീര്‍പ്പാക്കുന്ന വിചിത്രമായ രാഷ്ട്രീയമാണ് ഉള്ളതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button