KeralaLatest NewsNews

ഇബ്രാഹീം കുഞ്ഞിന്റെ ആരോഗ്യ സ്​ഥിതി മോശം; കസ്​റ്റഡിയിൽ വിടാനാകില്ലെന്ന്​ കോടതി

കൊച്ചി: മുൻമന്ത്രി ഇബ്രാഹീം കുഞ്ഞിനെ കൂടുതൽ ചോദ്യം ചെയ്യാനായി വിജിലൻസിൻെറ​ കസ്​റ്റഡിയിൽ വിടാനികില്ലെന്ന്​ കോടതി അറിയിക്കുകയുണ്ടായി. കസ്​റ്റഡിയിൽ വിട്ടാൽ അണുബാധ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന മെഡിക്കൽ ബോർഡിൻെറ റിപ്പോർട്ടിൻെറ അടിസ്​ഥാനത്തിലാണ്​ കോടതിയുടെ തീരുമാനം അറിയിച്ചിരിക്കുന്നത്. ഇബ്രാഹീം കുഞ്ഞിൻെറ ആരോഗ്യസ്​ഥിതി ഗുരുതരമാണെന്നാണ്​ മെഡിക്കൽ ബോർഡിൻെറ റിപ്പോർട്ടിലുള്ളത്​. കീമോ തെറാപ്പിയടക്കമുള്ള ചികിത്സകൾ ആവശ്യമുള്ള അവസ്​ഥയിലാണ്​ ഇബ്രാഹീം കുഞ്ഞ് ഉള്ളത്​.

ഇബ്രാഹീം കുഞ്ഞിൻെറ ചികിത്സ സർക്കാർ ആശുപത്രിയിലേക്ക്​ മാറ്റാനും തുടർന്ന്​ അവിടെ വെച്ച്​ ചോദ്യം ചെയ്യാനുമുള്ള സാധ്യതയാണ്​ ഇപ്പോൾ വിജിലൻസ്​ പരിഗണിക്കുകയാണ്​. ഇബ്രാഹീം കുഞ്ഞിന്​ കിട്ടിക്കൊണ്ടിരിക്കുന്ന ചികിത്സകൾ സർക്കാർ ആശുപത്രിയിൽ ലഭ്യമാക്കാനാകുമോ എന്നാണ്​ ഇപ്പോൾ വിജിലൻസ്​ പരിഗണിക്കുന്നത്​. സർക്കാർ ആശുപത്രിയിൽ സൗകര്യം ലഭ്യമാണോ എന്ന്​ കോടതി ഡി.എം.ഒയോട്​ അന്വേഷിക്കുകയുണ്ടായി​.

പാലാരിവട്ടം പാലം അഴിമതിയുമായി ബന്ധപ്പെട്ടാണ്​ മുൻമന്ത്രിയും മുസ്​ലിം ലീഗ്​ നേതാവുവുമായ ഇബ്രാഹീം കുഞ്ഞിനെ വിജിലൻസ്​ അറസ്​റ്റ്​ ചെയ്​തത്​. പൊതുമരാമത്ത്​ സെക്രട്ടറി ആയിരുന്ന ടി.ഒ. സൂരജിൻെറ മൊഴിയുടെ അടിസ്​ഥാനത്തിലാണ്​ ഇബ്രാഹീം കുഞ്ഞിനെതിരെ വിജിലൻസ്​ നടപടി ആരംഭിച്ചത്​.

shortlink

Related Articles

Post Your Comments

Related Articles


Back to top button