കൊച്ചി: കള്ളപ്പണം വെളുപ്പിച്ച കേസില്‍ ഇബ്രാഹിം കുഞ്ഞിനെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസെടുത്തു. ഈ മാസം 22ന് ചോദ്യം ചെയ്യലിന് ഹാജരാകണം. നോട്ട് നിരോധന സമയത്ത് ചന്ദ്രിക ദിനപത്രത്തിന്റെ രണ്ട് അക്കൗണ്ടുകളിലേക്ക് പത്ത് കോടിയിലേറെ രൂപ നിക്ഷേപിച്ച് കള്ളപ്പണം വെളുപ്പിച്ചുവെന്നാണ് കേസ്. പാലാരിവട്ടം പാലം നിര്‍മാണത്തിന് കരാര്‍ ഏറ്റെടുത്ത കമ്പനിക്ക് സഹായം ചെയ്ത് നല്‍കിയതിന് പ്രത്യുപകാരമായി ലഭിച്ച കോഴപ്പണമാണ് നിക്ഷേപിച്ചതെന്നാണ് ഇ ഡിയുടെ കണ്ടെത്തല്‍. ഇത് സംബന്ധിച്ച് വിജിലന്‍സും നേരത്തെ കേസെടുത്തിരുന്നു.
ഇബ്രാഹിം കുഞ്ഞ് വിജിലന്‍സിന് നല്‍കിയ മൊഴി അടക്കമുള്ള രേഖകള്‍ നേരത്തെ ഇ ഡി പരിശോധിച്ചിരുന്നു. തെരഞ്ഞെടുപ്പില്‍ വീണ്ടും മത്സരിക്കാന്‍ ഇബ്രാഹിംകുഞ്ഞ് തയാറെടുക്കുമ്പോഴാണ് ഇ ഡിയുടെ കുരുക്കും വീഴുന്നത്. ഇബ്രാഹിം കുഞ്ഞിന് പകരം മറ്റൊരു സ്ഥാനാര്‍ത്ഥിയെ കണ്ടെത്തണമെന്ന് കോണ്‍ഗ്രസ് നേരത്തെ തന്നെ മുസ്ലിം ലീഗിനോട് ആവശ്യപ്പെട്ടിരുന്നു. തെരഞ്ഞെടുപ്പ് സമയത്ത് ഇബ്രാഹിം കുഞ്ഞ് ചോദ്യം ചെയ്യലിന് വിധേയനാകുന്നത് യു ഡി എഫിന്റെ ജില്ലയിലെ സാധ്യതകള്‍ക്കും മങ്ങലേല്‍പ്പിക്കും. അതിനാല്‍ ഇബ്രാഹിം കുഞ്ഞിനും അദ്ദേഹത്തിന്റെ മകന്‍ അഡ്വ.ഗഫൂറിനും ഇത് തിരിച്ചടിയാകും.
പാലാരിവട്ടം പാലം കരാറുകാരായ ആര്‍ ഡി എസ് കമ്പനിക്ക് മൊബിലൈസേഷന്‍ അഡ്വാന്‍സ് നല്‍കിയതിലും ഗൂഢാലോചനയിലും മുന്‍മന്ത്രിയുടെ പങ്ക് വിജിലന്‍സ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. അഴിമതിപ്പണം വെളുപ്പിക്കാന്‍ വി കെ ഇബ്രാഹിം കുഞ്ഞ് മുസ്‌ലിം ലീഗ് ദിനപത്രത്തിന്റെ അക്കൗണ്ട് ദുരുപയോഗം ചെയ്തെന്ന പരാതിയില്‍ അന്വേഷണം ആവശ്യപ്പെട്ട് കളമശ്ശേരി സ്വദേശി ജി. ഗിരീഷ് ബാബുവാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.
read also: ഒരു ടെക്‌നോക്രാറ്റിന്റെ യൂണിഫോമിലുള്ള അവസാന ദിവസമായിരിക്കും ഇത്, വിടവാങ്ങൽ പ്രഖ്യാപിച്ച് ഇ. ശ്രീധരൻ
ഇബ്രാഹിം കുഞ്ഞിനും ടി ഒ സൂരജിനും ലഭിച്ച അഴിമതിപ്പണമാണ് പത്രത്തിന്റെ അക്കൗണ്ടില്‍ നിക്ഷേപിച്ചതെന്നായിരുന്നു ഹര്‍ജിയിലെ ആരോപണം. ഹര്‍ജിയില്‍ പറയുന്ന സാമ്പത്തിക ഇടപാട് നടന്നതായി പ്രാഥമിക അന്വേഷണത്തില്‍ ബോധ്യപ്പെട്ടതായി വിജിലന്‍സിന് സ്പെഷല്‍ ഗവ. പ്ലീഡര്‍ കോടതിയെ അറിയിച്ചിരുന്നു. എന്‍ഫോഴ്മെന്റ് ഡയറക്ടറെ ഈ കേസില്‍ കക്ഷിചേര്‍ക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.
Post Your Comments