![ibrahim kunj](/wp-content/uploads/2019/06/ibrahim-kunj.jpg)
കൊച്ചി: മുൻമന്ത്രി ഇബ്രാഹീം കുഞ്ഞിനെ കൂടുതൽ ചോദ്യം ചെയ്യാനായി വിജിലൻസിൻെറ കസ്റ്റഡിയിൽ വിടാനികില്ലെന്ന് കോടതി അറിയിക്കുകയുണ്ടായി. കസ്റ്റഡിയിൽ വിട്ടാൽ അണുബാധ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന മെഡിക്കൽ ബോർഡിൻെറ റിപ്പോർട്ടിൻെറ അടിസ്ഥാനത്തിലാണ് കോടതിയുടെ തീരുമാനം അറിയിച്ചിരിക്കുന്നത്. ഇബ്രാഹീം കുഞ്ഞിൻെറ ആരോഗ്യസ്ഥിതി ഗുരുതരമാണെന്നാണ് മെഡിക്കൽ ബോർഡിൻെറ റിപ്പോർട്ടിലുള്ളത്. കീമോ തെറാപ്പിയടക്കമുള്ള ചികിത്സകൾ ആവശ്യമുള്ള അവസ്ഥയിലാണ് ഇബ്രാഹീം കുഞ്ഞ് ഉള്ളത്.
ഇബ്രാഹീം കുഞ്ഞിൻെറ ചികിത്സ സർക്കാർ ആശുപത്രിയിലേക്ക് മാറ്റാനും തുടർന്ന് അവിടെ വെച്ച് ചോദ്യം ചെയ്യാനുമുള്ള സാധ്യതയാണ് ഇപ്പോൾ വിജിലൻസ് പരിഗണിക്കുകയാണ്. ഇബ്രാഹീം കുഞ്ഞിന് കിട്ടിക്കൊണ്ടിരിക്കുന്ന ചികിത്സകൾ സർക്കാർ ആശുപത്രിയിൽ ലഭ്യമാക്കാനാകുമോ എന്നാണ് ഇപ്പോൾ വിജിലൻസ് പരിഗണിക്കുന്നത്. സർക്കാർ ആശുപത്രിയിൽ സൗകര്യം ലഭ്യമാണോ എന്ന് കോടതി ഡി.എം.ഒയോട് അന്വേഷിക്കുകയുണ്ടായി.
പാലാരിവട്ടം പാലം അഴിമതിയുമായി ബന്ധപ്പെട്ടാണ് മുൻമന്ത്രിയും മുസ്ലിം ലീഗ് നേതാവുവുമായ ഇബ്രാഹീം കുഞ്ഞിനെ വിജിലൻസ് അറസ്റ്റ് ചെയ്തത്. പൊതുമരാമത്ത് സെക്രട്ടറി ആയിരുന്ന ടി.ഒ. സൂരജിൻെറ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇബ്രാഹീം കുഞ്ഞിനെതിരെ വിജിലൻസ് നടപടി ആരംഭിച്ചത്.
Post Your Comments