
കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തിയിരിക്കുന്നു. ഈ മാസത്തെ ഏറ്റവും താഴ്ന്ന വിലയാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. പവന് 720 രൂപയാണ് കുറഞ്ഞിരിക്കുന്നത്. 36,960 രൂപയാണ് ഒരു പവൻ സ്വർണത്തിന്‍റെ വില.
ഗ്രാമിന് 90 രൂപയുടെ കുറവ് രേഖപ്പെടുത്തിയിരിക്കുന്നു. 4620 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്‍റെ വില. കഴിഞ്ഞ നാലുദിവസങ്ങളായി സ്വർണവിലയിൽ മാറ്റമില്ലാതെ തുടരുകയായിരുന്നു. അതിനിടെയാണ് സ്വർണവില കുത്തനെ ഇടിഞ്ഞത്.
Post Your Comments