KeralaNattuvarthaLatest NewsNewsEntertainment

നാണം മറയ്ക്കാന്‍ മേൽത്തരം 118 വിപണിയില്‍; കൈയടിക്കെടാ

പൊലീസ് നിയമ ഭേദഗതിയ്ക്കെതിരെ പരിഹാസവുമായി നടനും സംവിധായകനുമായ ജോയി മാത്യു

പിണറായി സർക്കാരിന്റെ പൊലീസ് നിയമ ഭേദഗതിയ്ക്കെതിരെ പരിഹാസവുമായി നടനും സംവിധായകനുമായ ജോയി മാത്യു. രാജാവിന് നാണം മറയ്ക്കാന്‍ മേത്തരം 118 നമ്പര്‍ വിപണിയില്‍ കൈയടിക്കടാ എന്നായിരുന്നു ജോയി മാത്യുവിന്റെ പ്രതികരണം പുറത്തെത്തിയത്.

ഔദ്യോ​ഗിക ഫെയ്സ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം ഇത് പങ്ക് വെച്ചിരിക്കുന്നത്. ആരെങ്കിലും മറ്റൊരു വ്യക്തിയുടെ യശസ്സിനു ഭീഷണിപ്പെടുത്തുകയോ, അപകീര്‍ത്തിപ്പെടുത്തുകയോ, തകര്‍ക്കുകയോ ചെയ്യുന്ന ഉദ്ദേശത്തോടെയുള്ള ഉള്ളടക്കം സൃഷ്ടിക്കുകയോ, പ്രസിദ്ധീകരിക്കുകയോ, വിതരണത്തിനിടയാക്കുകയോ ചെയ്താല്‍ പ്രസ്തുത വ്യക്തി അഞ്ചുവര്‍ഷം തടവിനോ, 10,000 രൂപ പിഴയ്ക്കോ, തടവും പിഴയും ഒന്നിച്ചോ ശിക്ഷിക്കപ്പെടുന്നതാണ് കേരള പൊലീസ് ആക്ട് 118 (എ) എന്നത്.

എന്നാലിത് ഭരണഘടന ഉറപ്പ് നല്‍കുന്ന അഭിപ്രായസ്വാതന്ത്ര്യത്തിന്റെ ലംഘനമാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button