മുംബൈ: കള്ളപ്പണം വെളുപ്പിച്ചെന്ന ആരോപണത്തെ തുടർന്ന് ശിവസേന എംഎൽഎയുടെ വസതിയിൽ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന്റെ റെയ്ഡ് നടക്കുന്നു. താനെ ഓവാല-മജിവാഡ നിയമസഭാ മണ്ഡലത്തിൽനിന്നുള്ള എംഎൽഎ പ്രതാപ് സർനായികിന്റെ വീട്ടിലും ഓഫീസിലുമാണ് റെയ്ഡ് നടക്കുന്നത്. മുംബൈയിലും താനെയിലുമായി പത്ത് ഇടങ്ങളിലായിട്ടാണ് റെയ്ഡ് നടക്കുന്നതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സ്ഥാപനങ്ങളിലൂടെ കള്ളപ്പണം വെളുപ്പിച്ചെന്നാണ് ഇഡി ആരോപണം ഉയർത്തിയിരിക്കുന്നത്.
അടുത്തിടെയാണ് മുംബൈയെ പാക് അധിനിവേശ കാഷ്മീരുമായി സാമ്യപ്പെടുത്തിയ നടി കങ്കണ റണാവത്തിനെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്ന് ആവശ്യപ്പെട്ട് പ്രതാപ് നായിക് വാർത്തകളിൽ തിളങ്ങി നിന്നിരുന്നു. ഇതിനു പിന്നാലെയാണ് അദ്ദേഹത്തിന്റെ വസിതിയിൽ ഇഡി റെയ്ഡ് .
Post Your Comments