ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്തതോടെ ജീവിതം വഴിമുട്ടിയിരിക്കുകയാണ് മധുരയിൽ നിന്നുള്ള ഡോക്ടർ. മെഡിക്കല്‍ കോളേജില്‍ പഠിച്ചിറങ്ങിയ ഡോക്ടർ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി സ്ത്രീയയതോടെ അധികൃതർ ജോലിയിൽ നിന്നും പിരിച്ചു വിട്ടു. ഇതോടെ ജീവിക്കാൻ മറ്റ് മാർഗങ്ങളില്ലാതെ ഡോക്ടർ വഴിയരികിൽ ഇരുന്ന് ഭിക്ഷ യാചിക്കേണ്ടി വന്നു.
2018 ല്‍ മെഡിക്കല്‍ ബിരുദം നേടിയ യുവ ഡോക്ടര്‍ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി സ്ത്രീയായതിന് പിന്നാലെയാണ് ജോലിയില്‍ നിന്നും പുറത്താക്കിയത്. മറ്റ് ഭിന്നലിംഗക്കാർക്കൊപ്പമായിരുന്നു ഇവർ ഭിക്ഷയെടുത്ത് കഴിഞ്ഞത്. പൊലീസ് പിടിച്ചപ്പോഴാണ് കൂടെയുള്ള ഒരാൾ ഡോക്ടർ ആണെന്ന വിവരം പുറംലോകം അറിയുന്നത്. വിവരങ്ങൾ ചോദിച്ചറിഞ്ഞ പൊലീസ് ഇവർ പഠിച്ച മെഡിക്കൽ കൊളേജിലും വിവരമന്വേഷിച്ചു.
അങ്ങനെയാണ് ഇയാൾ ഡോക്ടറായി ജോലി ചെയ്ത വിവരം പൊലീസ് അറിയുന്നത്. നഗരത്തിലെ ഒരു പ്രമുഖ ആശുപത്രിയില്‍ പുരുഷനായി ഒരു വര്‍ഷത്തോളം ജോലി ചെയ്യുകയുമുണ്ടായി. എന്നാല്‍ അതിന് ശേഷമാണ് ഇവര്‍ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് പോയതും പെണ്ണായി മാറിയതും. ഇതോടെ ജോലി പോയി. ഇനി വീണ്ടും ഡോക്ടറാകണമെങ്കില്‍ സര്‍ട്ടിഫിക്കറ്റുകളിലെ പുരുഷന്‍ എന്നത് മാറ്റി സ്ത്രീ എന്നാക്കേണ്ടി വരും. ഇവരുടെ നിലവിലെ കഥയറിഞ്ഞതോടെ കോളെജ് സഹായിക്കാമെന്നേറ്റു.
ഭിക്ഷാടനത്തില്‍ നിന്നും മോചിപ്പിച്ച പോലീസ് ഡോക്ടര്‍ക്ക് വീണ്ടും ജീവിതം തുടങ്ങാന്‍ മധുരയില്‍ ഒരു ക്ലീനിക് ഇട്ടു കൊടുക്കുകയും ചെയ്തു. ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയതിനാല്‍ ഡോക്ടറുടെ കുടുംബം ഇവരെ അംഗീകരിക്കുന്നില്ല.
Post Your Comments