Latest NewsNewsIndia

സിപിഎം നേതാക്കള്‍ പാർട്ടി വിട്ട് കൂട്ടത്തോടെ ബിജെപിയിലേക്ക്

കൊല്‍ക്കത്ത: സംസ്ഥാനത്തെ തിരഞ്ഞെടുപ്പിനിടയിൽ കനത്ത തിരിച്ചടി നേരിട്ട് സിപിഎം. ബംഗാളില്‍ ചെങ്കോട്ടയെന്ന് അറിയപ്പെട്ടിരുന്ന ഈസ്റ്റ് മിഡ്‌നാപ്പൂര്‍ ജില്ലയില്‍ പ്രമുഖ സിപിഎം നേതാക്കളാണ് ബിജെപിയില്‍ ചേര്‍ന്നത്. തിരിച്ചു വരവിനൊരുങ്ങുന്ന സിപിഎമ്മിന് കനത്ത തിരിച്ചടിയാണ് നേതാക്കളുടെ ഈ പാർട്ടി മാറ്റം.

എന്നാൽ രണ്ട് ജില്ലാ നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നതാണ് സിപിഎമ്മിന് തിരിച്ചടിയായിരിക്കുന്നത്. ജില്ല കമ്മറ്റി അംഗം അര്‍ജുന്‍ മൊണ്ടാല്‍, മുന്‍ ജില്ല സെക്രട്ടറിയേറ്റ് അംഗം ശ്യാമള്‍ മൈറ്റി എന്നിവരാണ് ബിജെപിയില്‍ ചേര്‍ന്നത്. ഇവരോടൊപ്പം നിരവധി സിപിഎം പ്രവര്‍ത്തകരും ബിജെപിയില്‍ ചേര്‍ന്നിട്ടുണ്ട്. ആര്‍എസ്പി സംസ്ഥാന കമ്മറ്റി അംഗമായ അശ്വിനി ജനയും ബിജെപിയില്‍ ചേര്‍ന്നു. മിഡ്നാപൂര്‍ ജില്ലയിലെ ആര്‍എസ്പി നേതാവും ബിജെപിയില്‍ ചേര്‍ന്നവരില്‍ ഉള്‍പ്പെടും. 21 ഇടതുപക്ഷ നേതാക്കളാണ് ബിജെപിയില്‍ ചേര്‍ന്നിരിക്കുന്നത്. സംസ്ഥാനത്തിന്റെ ചുമതലയുള്ള ബിജെപി കേന്ദ്ര കമ്മറ്റിയംഗം കൈലാഷ് വിജയവര്‍ഗിയ, സംസ്ഥാന അദ്ധ്യക്ഷന്‍ ദിലീപ് ഘോഷ് എന്നിവര്‍ സ്വീകരണ ചടങ്ങില്‍ പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button