രാജ്യം കൊവിഡിനെ പിടിച്ചുകെട്ടാൻ ഒന്നിച്ച് പ്രവർത്തിക്കുമ്പോഴും ചിലർ രാഷ്ട്രീയം കളിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ പരോക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊവിഡ് സാഹചര്യം വിലയിരുത്തുന്നതിനായി വിളിച്ച് ചേര്‍ത്ത മുഖ്യമന്ത്രിമാരുടെ യോഗത്തിലായിരുന്നു പരോക്ഷ വിമർശനം.
കൊവിഡ് വാക്‌സിന്‍ എപ്പോഴെത്തും എന്നത് നമുക്ക് തീരുമാനിക്കാന്‍ സാധിക്കുന്നതല്ല. അക്കാര്യം നമ്മുടെ കയ്യിലുളളതല്ല. ശാസ്ത്രജ്ഞരാണ് അക്കാര്യം തീരുമാനിക്കുന്നത്. ചിലര്‍ ഇക്കാര്യത്തിലും രാഷ്ട്രീയം കളിക്കാന്‍ നോക്കുകയാണ്. രാഷ്ട്രീയം കളിക്കുന്നതില്‍ നിന്നും ഒന്നിനും ചിലരെ പിന്തരിപ്പിക്കാനാവില്ലെന്നും നരേന്ദ്ര മോദി യോഗത്തില്‍ പറഞ്ഞു.
എല്ലാം ശാസ്ത്രജ്ഞന്മാരുടെ കൈകളിലാണെന്നും. രാജ്യത്തെ ആശുപത്രികൾ കൂടുതൽ മെച്ചപ്പെട്ടതാക്കി മാറ്റുമെന്നും. ഇതിനായി പിഎം കെയർ ഫണ്ട് ഉപയോഗിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കോവിഡ് വാക്സിൻ വിതരണം എല്ലാവര്ക്കും ലഭ്യം ആകുംവിധമായിരിക്കും. ഏത് രാജ്യത്തിന്റെ വാക്സിൻ ആദ്യമെത്തുമെന്ന് പറയാനാവില്ല. ഇതിനിടയിൽ കോവിഡ് വാക്സിൻ രാഷ്ട്രിയവത്കരിക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments