
തൃശൂര്‍: വിവാഹം കഴിഞ്ഞ് ഭര്‍ത്താവിനൊപ്പം മടങ്ങിയ യുവതിയെ കാമുകന്‍ നാടകീയമായി തട്ടിക്കൊണ്ടു പോയി. തൃശൂര്‍ ദേശമംഗലം പഞ്ചായത്തിലാണ് സംഭവം. വിവാഹം കഴിഞ്ഞ ശേഷം വരന്റെ വീട്ടിലേക്ക് മടങ്ങുന്നതിനിടെ ആളൊഴിഞ്ഞ സ്ഥലത്തുവച്ച് കാമുകനും സുഹൃത്തുക്കളും കാര്‍ തടയുകയായിരുന്നു. തുടര്‍ന്നാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. വധു താലി ഭര്‍ത്താവിന് ഊരി നല്‍കിയ ശേഷം കാമുകനൊപ്പം പോയി.
യുവാവിന്റെ പരാതിയെ തുടര്‍ന്ന് ചെറുതുരുത്തി പൊലീസ് യുവതിയെയും കാമുകനെയും സ്റ്റേഷനില്‍ വിളിച്ചുവരുത്തി. തുടര്‍ന്ന് ചര്‍ച്ച നടത്തി യുവതിയെ കാമുകന്റെ വീട്ടുകാരുടെ കൂടെ പറഞ്ഞയച്ചു. വരന്റെ വീട്ടുകാര്‍ക്ക് നഷ്ടപരിഹാരമായി രണ്ടര ലക്ഷം രൂപയും നല്‍കി.
Post Your Comments