
തിരൂർ: കഞ്ചാവും മയക്കുമരുന്നുമായി മൂന്നു യുവാക്കൾ തിരൂർ എക്സൈസിെൻറ പിടിയിൽ ആയിരിക്കുന്നു. തിരൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ബി. സുമേഷും പാർട്ടിയും നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയിരിക്കുന്നത്.
കഞ്ചാവുമായി വെട്ടം പരിയാപുരം തറയിൽ വീട്ടിൽ ഷെബീർ (19), അരിക്കാഞ്ചിറ ബ്ലാങ്കാട്ട് പറമ്പിൽ ജഷാദ് (20) എന്നിവരെയും മയക്കുമരുന്നായ എം.ഡി.എം.എയുമായി തിരൂർ തലക്കാട് മുത്തൂർ കൂട്ടപിലാക്കൽ വീട്ടിൽ റാഷിദിനെയുമാണ് (22) അറസ്റ്റ് ചെയ്തിരിക്കുന്നത്.
സംഘത്തിൽ സിവിൽ എക്സൈസ് ഓഫിസർമാരായ കെ.പി. മനോജൻ, പി. ധനേഷ് എന്നിവരും ഉണ്ടായിരുന്നു.
Post Your Comments