മൂത്തമകന് ഇബ്രാഹിമും ഇളയവന് തൈമൂറും തന്റെ വഴി പിന്തുടര്ന്ന് സിനിമാരംഗത്തേക്ക് എത്തണമെന്നാണ് ആഗ്രഹമെന്ന് സെയ്ഫ് പറഞ്ഞു.
സെയ്ഫിന്റെയും അമൃതയുടെയും മകനാണ് ഇബ്രാഹിം.
ഇബ്രാഹിമിന് നടന് ആകാനാണ് ആഗ്രഹമെന്നും തൈമൂര്‍ ഉറപ്പായും നടന് ആകുമെന്നും സെയ്ഫ് പറഞ്ഞു. തൈമൂര്‍ ഇപ്പോള്‍ തന്നെ എല്ലാവരെയും തൈമൂർ നന്നായി എന്റർടെയിൻ ചെയ്യിക്കുന്നുണ്ടെന്നും താരം വ്യക്തമാക്കി.
കൂടാതെ എന്റെ സഹോദരി, ഭാര്യ, മുന്‍ഭാര്യ… ഞങ്ങള്‍ എല്ലാവരും സിനിമയിലുണ്ട്. എന്റെ മകളും. എന്റെ മൂത്ത മകന് ഒരു നടന് ആകണമെന്നാണ് ആഗ്രഹം. തൈമൂര്‍ എന്തായാലും നടനാകും എന്നാണ് എനിക്ക് തോന്നുന്നത്’, സെയ്ഫ് .
ഇബ്രാഹിമിന് സിനിമ വിജയസാധ്യതയുള്ള ഒരു കരിയര്‍ ആണെന്നാണ് സെയ്ഫിന്റെ അഭിപ്രായം. അക്കാദമിക്ക് ജോലികളില്‍ മകന് താത്പര്യമില്ലെന്നും ഇഷ്ടം സിനിമകളോടാണെന്നും നടന് കൂട്ടിച്ചേര്‍ത്തു.
എന്നാൽ വളരെ തയ്യാറെടുപ്പോടെ ഈ മേഖലയിലേക്ക് വരണമെന്നും ശ്രദ്ധയോടെ സിനിമകള്‍ തിരഞ്ഞെടുക്കണമെന്നുമാണ് താന്‍ മകന് നല്കുന്ന ഉപദേശമെന്നും സെയ്ഫ് പറഞ്ഞു.
Post Your Comments