ന്യൂഡൽഹി: സംസ്ഥാന സർക്കാർ പോലീസ് നിയമ ഭേദഗതി പിൻവലിച്ചതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിച്ച് മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. എന്നാൽ ട്വിറ്ററിലാണ് മുഖ്യമന്ത്രി പിണറായി വിജയനെ പ്രശാന്ത് ഭൂഷൺ അഭിനന്ദിച്ചത്. പോലീസ് നിയമ ഭേദഗതി പിൻവലിച്ചതിൽ സന്തോഷമുണ്ടെന്ന് അദ്ദേഹം കുറിച്ചു. പൊതുജന അഭിപ്രായത്തെ മാനിക്കുന്ന ചില മുഖ്യമന്ത്രിമാർ എങ്കിലും ഉണ്ടെന്നറിയുന്നത് ഇപ്പോഴും സന്തോഷകരമാണെന്നും അദ്ദേഹം കുറിച്ചു.
പ്രശാന്ത് ഭൂഷൺ ട്വിറ്ററിൽ കുറിച്ചത് ഇങ്ങനെ
‘ഇത് കേട്ടതിൽ സന്തോഷമുണ്ട് @vijayanpinarayi. സ്വതന്ത്ര പൊതുജനാഭിപ്രായത്തോട് സംവേദനക്ഷമതയുള്ള ചില മുഖ്യമന്ത്രിമാർ ഇപ്പോഴും ഉണ്ടെന്നറിയുന്നത് സന്തോഷകരമാണ്’
Glad to hear this @vijayanpinarayi. It is gratifying to learn that there are still some CMs who are sensitive to Independent public opinion https://t.co/95teH5OoUK
— Prashant Bhushan (@pbhushan1) November 23, 2020
പോലീസ് നിയമ ഭേദഗതിക്കെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നതിന് പിന്നാലെ സര്‍ക്കാര്‍ നടപടിയില്‍ നിന്ന് പിന്മാറിയിരുന്നു. ഭേദഗതി തത്ക്കാലം നടപ്പിലാക്കേണ്ടതില്ലെന്ന് സര്‍ക്കാര്‍ തീരുമാനിച്ചു. നിയമസഭയില്‍ ചര്‍ച്ച ചെയ്ത ശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചിരുന്നു.
Post Your Comments