Latest NewsNewsIndia

നിവാര്‍ ചുഴലിക്കാറ്റ് തീരത്തേക്ക് ശക്തമായി വരുന്നു… തീവ്രചുഴലിക്കാറ്റും കനത്ത മഴയും …അതീവ ജാഗ്രത

ചെന്നൈ; നിവാര്‍ ചുഴലിക്കാറ്റ് തമിഴ്‌നാട് തീരും തൊടാന്‍ സാധ്യതയെന്ന് കാലാവസ്ഥ മുന്നറിയിപ്പ്. മല്ലപുരത്തിനും കാരയ്ക്കിലിനും ഇടയില്‍ ചുഴലിക്കാറ്റ് വീശിയടിച്ചേക്കും. ആറ് മുതല്‍ 10 സെമി വരെ മഴയാണ് പ്രതീക്ഷിക്കുന്നത്. വില്ലുപുരം, കടലൂര്‍, പുതുച്ചേരി, ചെന്നൈ എന്നിവിടങ്ങളില്‍ ബുധനാഴ്ചയോടെ മഴ കനക്കും.

Read Also : കൊവിഡ് നിരീക്ഷണത്തിലായിരുന്ന യുവതിയെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെട്ടിയിട്ട് പീഡിപ്പിച്ചെന്നെ കേസില്‍ വഴിത്തിരിവ്… നടന്നത് പീഡനമല്ല പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം നിവാര്‍ ചുഴലിക്കാറ്റായി രൂപാന്തരം പ്രാപിച്ച് 24 മണിക്കൂറിനകം തമിഴ്നാട്-പുതുച്ചേരി തീരത്ത് വീശിയടിക്കുമെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. 18 കിലോമീറ്റര്‍ വേഗതയിലാണ് ചുഴലിക്കാറ്റ് തീരത്തേക്ക് നീങ്ങുന്നത്.

തിങ്കളാഴ്ച തീരദേശ ജില്ലകളില്‍ മഴ ലഭിച്ച് തുടങ്ങും. പിന്നീട് ഘട്ടം ഘട്ടമായി മഴ ശക്തി പ്രാപിക്കുമെന്നും ചെന്നൈ പ്രാദേശിക കാലാവസ്ഥാ കേന്ദ്ര ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ എസ് ബാലചന്ദ്രന്‍ പറഞ്ഞു. ചൊവ്വാഴ്ചയും ബുധനാഴ്ചയും തീരത്തെ ചില പ്രദേശങ്ങളില്‍ മഴ കനക്കും. നവംബര്‍ 25 വരെ മത്സ്യത്തൊഴിലാളികള്‍ കടലില്‍ ഇറങ്ങരുത്. ചൊവ്വാഴ്ച നഗരത്തിലും പ്രാന്തപ്രദേശങ്ങളിലും കനത്ത മഴ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കാലാവസ്ഥാ പ്രവചനത്തിന്റെ പശ്ചാത്തലത്തില്‍ മുന്‍കരുതല്‍ നടപടിയായി ദേശീയ ദുരന്ത നിവാരണ സേന (എന്‍ഡിആര്‍എഫ്) ആറ് ടീമുകളെ കടലൂരിലേക്കും ചിദംബരത്തിലേക്കും അയച്ചിട്ടുണ്ട്. ചുഴലിക്കാറ്റ് തീരെ തൊടുമ്പോള്‍ കാറ്റിന്റെ വേഗത 90 കിലോമീറ്റര്‍ വരെയായേക്കുമെന്നാണ് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്.നിലവില്‍ 40മുതല്‍ 50 മീറ്റര്‍ വരെ വേഗതിയിലാണ് കാറ്റ് വീശുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button