KeralaLatest NewsNews

പെണ്‍കുട്ടിയെ കുത്തിയ ശേഷം തീകൊളുത്തി കൊന്ന പ്രതിക്ക് ജീവപര്യന്തവും പിഴയും

തൃശൂര്‍: വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് എഞ്ചിനിയറിംഗ് കോളേജ് വിദ്യാര്‍ത്ഥിനി പെട്രോളൊഴിച്ച്‌ കത്തിച്ച കേസിൽ പ്രതിക്ക് ജീവപര്യന്തവും തടവുശിക്ഷയും വിധിച്ച് കോടതി. ചീയ്യാരം വത്സലാലയത്തില്‍ കൃഷ്ണരാജിന്റെ മകള്‍ നീതുവിനെ (21) കൊലപ്പെടുത്തിയ കേസിലാണ് പ്രതിയായ വടക്കേക്കാട് കല്ലൂര്‍കോട്ടയില്‍ നിതീഷിനെ (27) കോടതി ജീവപര്യന്തം തടവിനും അഞ്ചുലക്ഷം രൂപ പിഴ ഒടുക്കാനും വിധിച്ചത്. എന്നാൽ പ്രതിയായ നിധിഷ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ്  ശിക്ഷ വിധിച്ചത്.

2019 ഏപ്രില്‍ നാലിന് രാവിലെ ആറേ മുക്കാലോടെ ആയിരുന്നു സംഭവം. കാക്കനാടുള്ള ഐ ടി കമ്ബനിയില്‍ ജീവനക്കാരന്‍ ആയിരുന്നു നിതീഷ്. അന്നേദിവസം രാവിലെ നീതുവിന്റെ വീട്ടിലെത്തിയ നിതീഷ് പിന്‍വാതിലിലൂടെ വീട്ടില്‍ കയറി കുളിമുറിയില്‍ കയറി നിതുവിന്റെ കഴുത്തിലും നെഞ്ചിലും വയറ്റിലും കുത്തി പരിക്കേല്‍പിക്കുകയായിരുന്നു. തുടര്‍ന്ന് പെട്രോളൊഴിച്ച്‌ കത്തിക്കുകയായിരുന്നു. അമ്മ നേരത്തെ മരിച്ചിരുന്നതിനാല്‍ അമ്മാവന്റെ വീട്ടില്‍ ആയിരുന്നു നീതു താമസിച്ചിരുന്നത്. നീതുവിന്റെ നിലവിളി കേട്ട് ഓടിയെത്തിയ മുത്തശ്ശിയും അമ്മാവനുമാണ് പ്രതിയെ കൈയോടെ പിടികൂടി പൊലീസിന് കൈമാറിയത്. ഗുരുതരമായി പരിക്കേറ്റ നീതുവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. കൊല നടത്തിയതിന് സാക്ഷികള്‍ ഉണ്ടായിരുന്നില്ല. എന്നാല്‍, കൊലപാതകത്തിന് ശേഷം നിതീഷ് ഇറങ്ങി വരുന്നത് നീതുവിന്റെ ബന്ധുക്കള്‍ കണ്ടിരുന്നു. ഇവരുടെ മൊഴി കേസില്‍ നിര്‍ണായകമാകുകയായിരുന്നു.

Read Also: കോവിഡ് 19: അനാഥ ജഡങ്ങൾ കുന്നുകൂടുന്നു

ഫെയ്സ്ബൂക്കിലൂടെ പരിചയപ്പെട്ട നീതുവുമായി കഴിഞ്ഞ മൂന്ന് വര്‍ഷമായി പ്രണയത്തിലായിരുന്നുവെന്നാണ് നിതീഷ് പൊലീസിനോട് പറഞ്ഞത്. പിന്നീട് ഈ ബന്ധം തകര്‍ന്നതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും യുവാവ് പറഞ്ഞതായി പൊലീസ് വ്യക്തമാക്കുന്നു. സിറ്റി ക്രൈം ബ്രാഞ്ച് അസിസ്റ്റന്റ് പൊലീസ് കമ്മീഷണറായ സി ഡി ശ്രീനിവാസനാണ് കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കിയത്. 90 ദിവസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തീകരിച്ച്‌ അദ്ദേഹം കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തിരുന്നു. കേസില്‍ പ്രതിയായ നിതീഷ് 17 തവണ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നെങ്കിലും കോടതി ജാമ്യം അനുവദിച്ചിരുന്നില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button