Latest NewsNewsInternational

കോവിഡ് 19: അനാഥ ജഡങ്ങൾ കുന്നുകൂടുന്നു

ഏപ്രില്‍ മാസത്തിനു ശേഷം മരിച്ച 650 മൃതശരീരങ്ങളാണ് യഥാര്‍ത്ഥ അവകാശികളെ കണ്ടെത്താന്‍ കഴിയാതെയും സംസ്കാര ചിലവുകള്‍ക്ക് പണം കണ്ടെത്താന്‍ കഴിയാതെയും ട്രക്കുകളില്‍ സൂക്ഷിച്ചിരിക്കുന്നത്.

ന്യൂയോര്‍ക്ക്: ലോകം കോവിഡ് ഭീതിയിൽ നിറഞ്ഞുനിൽക്കുമ്പോഴും അനാഥ ജഡങ്ങൾ കുന്നുകൂടുന്നു. സംഭവം ന്യൂയോര്‍ക്ക് സിറ്റിയില്‍. കോവിഡ് 19 ബാധിച്ചു മരിച്ച 650 പേരുടെ മൃതശരീരങ്ങള്‍ ഇപ്പോഴും ഫ്രീസര്‍ ട്രക്കുകളില്‍ സൂക്ഷിച്ചിരിക്കുന്നതായി സിറ്റി അധികൃതര്‍ അറിയിച്ചു. ഏപ്രില്‍ മാസത്തിനു ശേഷം മരിച്ച 650 മൃതശരീരങ്ങളാണ് യഥാര്‍ത്ഥ അവകാശികളെ കണ്ടെത്താന്‍ കഴിയാതെയും സംസ്കാര ചിലവുകള്‍ക്ക് പണം കണ്ടെത്താന്‍ കഴിയാതെയും ട്രക്കുകളില്‍ സൂക്ഷിച്ചിരിക്കുന്നത്.

എന്നാൽ കോവിഡ് വ്യാപനം അതിരൂക്ഷമായതോടെ മരിച്ചവരുടെ ശരീരങ്ങള്‍ വേണ്ടതുപോലെ സൂക്ഷിക്കുന്നതിനവശ്യമായ സജ്ജീകരണങ്ങള്‍ ഇല്ലെന്ന് ചീഫ് മെഡിക്കല്‍ എക്സാമിനേഴ്സ് ഓഫീസും അറിയിച്ചു. നൂറ് കണക്കിന് മൃതശരീരങ്ങള്‍ ഇതിനകം ഹാര്‍ട്ട് ഐലന്റില്‍ സംസ്കരിച്ചതായി മേയര്‍ ബില്‍ ഡി ബ്ലാസിയോ അറിയിച്ചു. പാന്‍ഡമിക്ക് പൂര്‍ണ്ണമായും വിട്ടു മാറുന്നതുവരെ സ്റ്റോറേജ് ഫെസിലിറ്റികളില്‍ തന്നെ മൃതശരീരങ്ങള്‍ സൂക്ഷിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ചെയ്തിട്ടുണ്ടെന്നും മേയര്‍ പറഞ്ഞു.

നവംബര്‍ 23 ഞായറാഴ്ച വരെ ന്യൂയോര്‍ക്ക് സിറ്റിയില്‍ 278,956 കോവിഡ് ബാധിതരും 19,537 മരണവും സംഭവിച്ചിട്ടുണ്ട്. സെപ്റ്റംബര്‍ മധ്യത്തിനും നവംബര്‍ മധ്യത്തിനും ഇടയില്‍ ട്രക്കുകളില്‍ ശരീരങ്ങളുടെ എണ്ണം 698 ല്‍ നിന്ന് 650 ആയി കുറഞ്ഞ വിവരം വോള്‍ സ്ട്രീറ്റ് ജേര്‍ണല്‍ ഞായറാഴ്ച പുറത്തുവിട്ടു. അതേസമയം ഏപ്രില്‍ 1 – ന് 1941 മരണമാണ് ന്യൂയോര്‍ക്കില്‍ മാത്രം സംഭവിച്ചത്. ഹാര്‍ട്ട് ഐലന്റില്‍ കൂട്ടമായി മൃതശരീരങ്ങള്‍ അടക്കം ചെയ്തു എന്ന വാര്‍ത്ത വന്നതോടെ ഇനിയും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുന്നതിനു നടപടികള്‍ സ്വീകരിക്കുമെന്നും മേയര്‍ ഉറപ്പു നല്‍കി. മൃതശരീരം ദഹിപ്പിക്കുന്നതിനുള്ള ചിലവ് ഏറ്റവും കുറഞ്ഞത് 6500 ഡോളറാണെന്ന് ന്യൂയോര്‍ക്ക് സ്റ്റേറ്റ് ഫ്യൂണറല്‍ ഡയറക്ടേഴ്സ് അസോസിയേഷന്‍ പറയുന്നു.

Read Also: പൊതുജന അഭിപ്രായത്തെ മാനിക്കുന്ന മുഖ്യമന്ത്രിമാർ ഉള്ളതിൽ സന്തോഷം: പ്രശാന്ത് ഭൂഷൺ

കൊറോണ വൈറസിന്റെ പ്രാരംഭഘട്ടം മുതല്‍ തന്നെ മൃതശരീരങ്ങള്‍ വഹിച്ചെത്തുന്ന വാഹനങ്ങള്‍ ബ്രൂക്‌ലിനിലെ സ്ട്രീറ്റിലെത്തി. അജ്ഞാത ജഡങ്ങളില്‍ ഏറിയപങ്കും രാജ്യത്തെ ഏറ്റവും വലിയ ശ്മശാനമായ ഹാര്‍ട്ട് ഐലന്റിലേക്കാണ് അയയ്ക്കുന്നത്. മഹാമാരിയില്‍ ഇതിന്റെ എണ്ണം അവിശ്വസനീയമാംവിധം കൂടുതലാണ്. ഏപ്രിലില്‍ മേയര്‍ ബില്‍ ഡി ബ്ലാസിയോ ഹാര്‍ട് ദ്വീപിലേക്ക് ജഡങ്ങള്‍ അയയ്ക്കുന്നതായി സമ്മതിച്ചിരുന്നു. എന്നാല്‍, ആരും അവകാശങ്ങള്‍ പറഞ്ഞെത്താത്ത അജ്ഞാത ജഡങ്ങള്‍ മാത്രമാണ് അവയെന്നും എല്ലാം കോവിഡ് ബാധിച്ച്‌ മരിച്ചവരല്ല, മറ്റു രോഗങ്ങള്‍കൊണ്ട് മരണപ്പെട്ടവരുടെ മൃതദേഹങ്ങളും അതില്‍പ്പെടുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്നാൽ സൗജന്യ ശവസംസ്കാരത്തിന് അഭ്യര്‍ത്ഥിക്കാന്‍ എല്ലാ കുടുംബങ്ങള്‍ക്കും അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രസ്താവനയ്ക്ക് പിന്തുണയുമായി ചീഫ് മെഡിക്കല്‍ എക്‌സാമിനര്‍ ഡോ. ബാര്‍ബറ സാംപ്സണ്‍ രംഗത്തുവന്നു. ” കുടുംബങ്ങള്‍ക്ക് ആശ്രയമാകാനും അവരെ സഹായിക്കാനും വേണ്ടി തികച്ചും മാന്യമായ രീതിയിലാണ് മരണപ്പെട്ടവരുടെ അന്ത്യകര്‍മ്മങ്ങള്‍ക്ക് സൗകര്യം ഒരുക്കിയത്. മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഇത് വലിയൊരു ദൗത്യം തന്നെയായിരുന്നു.” ബാര്‍ബറ വിശദീകരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button