NattuvarthaLatest NewsKeralaNewsIndiaEntertainment

എന്തിനും പിണറായി സര്‍ക്കാരിനെ പുകഴ്ത്താറുള്ള കമലിന് പൊലീസ് നിയമഭേദഗതിയെ കുറിച്ച് എന്ത് പറയാൻ തോന്നുന്നു? കമൽഹാസനെ രൂക്ഷമായി പരിഹസിച്ച് നടി കസ്തൂരി

അടുത്തിടെ സൈബര്‍ ആക്രമണത്തെ ചെറുക്കാന്‍ കേരള സര്‍ക്കാര്‍ കൊണ്ടുവന്ന പൊലീസ് നിയമഭേദഗതിയില്‍ കമല്‍ഹാസന്റെ അഭിപ്രായം എന്താണെന്ന് ആരാഞ്ഞ് നടി കസ്തൂരി ശങ്കര്‍.

എന്നും എല്ലാ കാര്യങ്ങളിലും പിണറായി സര്‍ക്കാരിനെ പുകഴ്ത്താറുള്ള കമലിന് പൊലീസ് നിയമഭേദഗതിയെ കുറിച്ചും അതേ അഭിപ്രായമാണോ എന്ന് കസ്തൂരി ചോദിക്കുന്നു.

”ബഹുമാനപ്പെട്ട കമല്‍ സാര്‍, പിണറായി വിജയന്റെ പോലീസ് ആക്ടിനെ നിങ്ങള്‍ എങ്ങനെ കാണുന്നു? എ.ഡി.എം.കെയെയുടെയും ബി.ജെ.പിയുടെയും അധികാര കേന്ദ്രീകരണ നയങ്ങളെ താങ്കള്‍ സ്വേച്ഛാധിപതികളാണെന്ന് വിളിക്കാറുണ്ട്. ഭരണ മികവും കോവിഡ് പ്രതിരോധവും മറ്റും ചൂണ്ടിക്കാട്ടി കേരളത്തെ പ്രശംസിക്കാറുണ്ട്. ഇപ്പോഴും താങ്കള്‍ക്ക് ഇതേ അഭിപ്രായമാണോ?” എന്നാണ് കസ്തൂരിയുടെ ട്വീറ്റ് പുറത്ത് വന്നിരിയ്ക്കുന്നത്.

കരിനിയമമെന്ന് ജനമൊന്നാകെ പറഞ്ഞ പൊലീസ് നിയമ ഭേദഗതി വിവാദമായതോടെ ഉടന്‍ നടപ്പാക്കില്ലെന്ന് അറിയിച്ച് മുഖ്യമന്ത്രി പ്രസ്താവന ഇറക്കിയിരുന്നു. എല്ലാ കക്ഷികളുമായി ചര്‍ച്ച നടത്തി അഭിപ്രായം ആരാഞ്ഞ ശേഷം മാത്രമേ നിയമ ഭേദഗതി നടപ്പാക്കൂ. ഇതിന്റെ ഭാഗമായി നിയമസഭയില്‍ വിശദമായി ചര്‍ച്ച ചെയ്യുമെന്നും മുഖ്യമന്ത്രി പ്രസ്താവനയില്‍ വ്യക്തമാക്കി.

 

 

 

 

shortlink

Related Articles

Post Your Comments


Back to top button