ന്യൂഡല്‍ഹി : ഇന്ത്യയില്‍ നിര്‍മിക്കുന്ന കോവാക്സീന് ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡങ്ങള്‍ പ്രകാരം ഫലപ്രാപ്തി. 60% ഫലപ്രാപ്തിയെന്നാണ് റിപ്പോര്‍ട്ട്. ഭാരത് ബയോടെക് ആണ് കോവാക്‌സീന്‍ വികസിപ്പിക്കുന്നത്. 50 ശതമാനത്തിലേറെ ഫലമുണ്ടെങ്കിലാണ് ലോകാരോഗ്യ സംഘടന, യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ (യുഎസ്എഫ്ഡിഎ), സെന്‍ട്രല്‍ ഡ്രഗ്‌സ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ (സിഡിഎസ്സിഒ) എന്നിവയുടെ അംഗീകാരം ലഭിക്കുകയെന്ന് ഭാരത് ബയോടെക് ക്വാളിറ്റി ഓപ്പറേഷന്‍സ് പ്രസിഡന്റ് സായ് ഡി. പ്രസാദ് പറഞ്ഞു.
Read Also : കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ല ; മാര്‍ക്കറ്റ് അടച്ചുപൂട്ടി
ഫലപ്രാപ്തി 50 ശതമാനത്തില്‍ താഴെയാകാന്‍ സാധ്യത വളരെ കുറവാണെന്ന് പരീക്ഷണങ്ങള്‍ തെളിയിക്കുന്നതായും അദ്ദേഹം പറഞ്ഞു. അനുമതി ലഭിക്കുന്നതനുസരിച്ച് 2021 മധ്യത്തോടെ വാക്‌സീന്‍ വിതരണം ആരംഭിക്കാന്‍ സാധിച്ചേക്കുമെന്നും അധികൃതര്‍ പറഞ്ഞു. ഭാരത് ബയോടെക് ആണ് ഇന്ത്യയില്‍ ആദ്യമായി കോവിഡ് വാക്‌സീന്‍ നിര്‍മിക്കുന്നത്. ഈ മാസം ആദ്യം പരീക്ഷണം മൂന്നാം ഘട്ടത്തിലേക്ക് കടന്നു. രാജ്യത്തെ 25 കേന്ദ്രങ്ങളിലായി 26,000 ആള്‍ക്കാരിലാണ് പരീക്ഷണം നടത്തുന്നത്. ഐസിഎംആര്‍ (ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്) പങ്കാളിത്തത്തോടെയാണ് പരീക്ഷണം.
Post Your Comments