COVID 19Latest NewsIndiaNewsInternational

കോവിഡ് വാക്സിൻ ലോകത്തിലെ ഭൂരിപക്ഷം രാജ്യങ്ങളിലേക്കും വിതരണം ചെയ്യുക ഇന്ത്യയിൽ നിന്ന് ; രാജ്യത്തിന് അഭിമാനമായി പൂനയിലെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട്

ന്യൂഡൽഹി : ഓക്‌സ്‌ഫോഡ് യൂണിവേഴ്‌സിറ്റിയും ആസ്ട്രസെനേകയും ചേര്‍ന്ന് വികസിപ്പിച്ച വാക്‌സിന്‍ ലോകത്തിന് പുതുപ്രതീക്ഷയാണ് നല്‍കുന്നത്. ബ്രിട്ടനിലും ബ്രസീലിലും കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന പരീക്ഷണങ്ങളില്‍ 90 ശതമാനം ഫലപ്രദമെന്ന് കണ്ടെത്തിയെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യയില്‍ ഓക്‌സ്‌ഫോഡ് യൂനിവേഴ്‌സിറ്റിയും സെറം ഇന്‍സ്റ്റിറ്റ്യൂട്ടും ചേര്‍ന്നാണ് ഈ വാക്‌സിന്‍ നിര്‍മ്മിച്ചത്. അടുത്ത വര്‍ഷം ആദ്യത്തോടെ ഇന്ത്യയില്‍ വാക്‌സിന്‍ വിതരണത്തിന് തയാറെടുത്തിരിക്കുകയാണ് സെറം.

Read Also : ആറു വർഷത്തെ മോദി ഭരണം ബിജെപിയോടുള്ള സമീപനത്തിൽ വരുത്തിയത് അത്ഭുതകരമായ മാറ്റം: കേരളത്തിലെ ക്രിസ്ത്യൻ ഭൂരിപക്ഷ പ്രദേശങ്ങളിൽ മുതിർന്ന മാധ്യപ്രവർത്തകൻ മാത്യു സാമുവേൽ നടത്തിയ സർവ്വേ

ലോകത്തെ ഏറ്റവും വലിയ വാക്‌സിന്‍ നിര്‍മാതാക്കളായ പൂനയിലെ സെറം ഇന്‍സ്റ്റിറ്റ്യൂട്ടാണ് ഓക്‌സ്ഫഡ് വാക്‌സിന്‍ ലോകത്തിലെ ഭൂരിപക്ഷം രാജ്യങ്ങളിലേക്കും വിതരണം ചെയ്യുക. ഇതിനുള്ള തയാറെടുപ്പുകള്‍ തുടങ്ങിയിട്ടുണ്ട്. വാക്‌സിന്‍ 90 ശതമാനം വരെ ഫലപ്രദമാണെന്ന കാര്യത്തില്‍ സന്തോഷമുണ്ടെന്നും ഉടന്‍ തന്നെ വ്യാപകമായി ലഭ്യമാകുമെന്നും സെറം ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവി അഡാര്‍ പൂനാവാല ട്വീറ്റ് ചെയ്തു. സെറം ഇന്‍സ്റ്റിറ്റ്യൂട്ടുമായി ചേര്‍ന്ന് 100 കോടി ഡോസ് വാക്‌സിന്‍ ലോകവ്യാപക ഉപയോഗത്തിനായി നിര്‍മിക്കാനാണ് സെറം ശ്രമിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button