ഗുരുഗ്രാം: വ്യാജ കോവിഡ് റിപ്പോര്‍ട്ടുകള്‍ നൽകിയതിനെ തുടർന്ന് ഹരിയാനയിലെ ഗുരുഗ്രാമില്‍ കോവിഡ് ലാബ് അടച്ചുപൂട്ടി. ലാബില്‍ നിന്ന് വ്യാജ കോവിഡ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്നുണ്ടെന്ന വിവരം പുറത്തുവന്നതിനെ തുടര്‍ന്നാണ് പ്രത്യേക സ്ക്വാഡ് ലാബ് പരിശോധിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്തു. കൊല്‍ക്കൊത്തയില്‍ നിന്നുള്ള അനിര്‍ബന്‍ റോയ് , മുര്‍ഷിദാബാദില്‍ നിന്നുള്ള പരിമള്‍ റോയ് എന്നിവരാണ് സെയ്‌നിഖേര ഗ്രാമത്തില്‍ ലാബ് സ്ഥാപിച്ച് തട്ടിപ്പുനടത്തിയിരുന്നത്.
Read Also: ‘സ്വന്തം വീട്ടില്‍ അഴിമതിക്ക് തുടക്കമിട്ടയാളാണ്’; ബി.ജെ.പി നേതാവിനെതിരെ ഭാര്യ
മുഖ്യമന്ത്രിയുടെ ഫ്‌ളയിങ് സ്‌ക്വാഡിനാണ് വ്യാജ ലാബ് റിപോര്‍ട്ടുകള്‍ വിതരണം ചെയ്യുന്നുണ്ടെന്ന വിവരം രഹസ്യമായി ലഭിക്കുന്നത്. ലാബ് നല്‍കുന്ന റിപോര്‍ട്ടുകള്‍ ഉപയോഗിച്ച് നിരവധി പേര്‍ വിദേശത്തേക്ക് യാത്രചെയ്തിരുന്നു. ആദ്യം സ്‌ക്വാഡ് ഒരു ഉപഭോക്കാവിനെ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റിനായി ലാബിലയച്ചു. അവര്‍ അത്തരമൊരു സര്‍ട്ടിഫിക്കറ്റ് നല്‍കുകയും ചെയ്തു. തുടര്‍ന്നാണ് സ്‌ക്വാഡ് പോലിസിന്റെ സഹായത്തോടെ റെയ്ഡി ചെയ്തത്-ഡ്രഗ് കണ്‍ട്രോളര്‍ അമന്‍ദീപ് ചൗഹാന്‍ പറഞ്ഞു.
എന്നാൽ രണ്ട് മാസമായി പ്രതികള്‍ ഇത്തരം സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിവരുന്നതായി അന്വേഷണത്തില്‍ വ്യക്തമായി. പരിശോധനയ്ക്ക് 1400 മുതല്‍ 3000 രൂപവരെയാണ് ചാര്‍ജ് ചെയ്തിരുന്നത്. ഇത്തരം സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിച്ച് യുഎസ്സിലേക്കും മറ്റ് വിദേശരാജ്യങ്ങളിലേക്കും നിരവധി പേര്‍ യാത്ര ചെയ്തിട്ടുണ്ട്.
Post Your Comments