ന്യൂഡൽഹി: ആശ്രിത നിയമനത്തിൽ ജോലി ലഭിക്കാൻ വേണ്ടി പിതാവിനെ കൊലപ്പെടുത്തി തൊഴിൽ രഹിതനായ 35 കാരൻ. ഝാർഖണ്ഡിലെ രാംഗഡ് ജില്ലയിലെ ബർക്കകനയിലാണ് നാടിനെ നടുക്കിയ ക്രൂര സംഭവം നടന്നിരിക്കുന്നത്.
55 കാരനായ കൃഷ്ണ റാം ബാർക്കകനയിലെ പൊതുമേഖല സ്ഥാപനമയ സെൻട്രൽ കോൾ ഫീൽഡ്സ് ലിമിറ്റഡിലാണ് ജോലി ചെയ്യുകയായിരുന്നു. കൃഷ്ണയെ വ്യാഴാഴ്ച കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തുകയായിരുന്നു ഉണ്ടായത്. അന്വേഷണത്തിൽ കൃഷ്ണയുടെ മകൻ 35കാരനായ റാം പിതാവിനെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് കണ്ടെത്തുകയുണ്ടായി.
കൃഷ്ണയുടെ ജോലി ലഭിക്കാൻ വേണ്ടിയാണ് മകൻ കൊലപാതകം നടത്തിയതെന്നും പൊലീസ് ഉദ്യോഗസ്ഥനായ പ്രകാശ് ചന്ദ്ര മഹ്തോ പറഞ്ഞു. കൊലപാതകത്തിന് ഉപയോഗിച്ച കത്തിയും റാമിെൻറ മൊബൈൽ ഫോണും പൊലീസ് കണ്ടെടുക്കുകയുണ്ടായി.
പൊലീസ് ചോദ്യം ചെയ്യലിൽ സി.സി.എല്ലിലെ പിതാവിെൻറ ജോലി മൂത്തമകനായ തനിക്ക് ലഭിക്കാൻ വേണ്ടിയാണ് കൊലപാതകം ചെയ്തതെന്ന് റാം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. സി.സി.എല്ലിൽ ജോലിയിലിരിക്കേ തൊഴിലാളി മരിച്ചാൽ അവരെ ആശ്രയിച്ച് കഴിയുന്ന വ്യക്തിക്ക് മരിച്ച വ്യക്തിയുടെ ജോലി ലഭിക്കുമെന്നാണ് വ്യവസ്ഥയെന്ന് പൊലീസ് പറഞ്ഞു.
Post Your Comments