![](/wp-content/uploads/2020/06/death-1.jpg)
മുംബൈ: മരിച്ച അമ്മയുടെ മൃതദേഹത്തിനൊപ്പം മാനസ്സിക വെല്ലുവിളി നേരിടുന്ന മകൾ കഴിഞ്ഞത് ദിവസങ്ങൾ. മൃതദേഹത്തിനൊപ്പമാണ് കഴിയുന്നതെന്ന് കണ്ടെത്തിയതോടെ 53 കാരിയായ മകളെ അധികൃതരെത്തി വീട്ടിൽ നിന്ന് മാറ്റി പാർപ്പിച്ചു. മാർച്ചിൽ ലോക്ക്ഡൗൺ സമയത്താണ് അമ്മ മരിക്കുന്നത്. മാനസ്സിക വെല്ലുവിളി നേരിടുന്ന മകൾ ഇക്കാര്യം ആരെയും അറിയിച്ചതുമില്ല. ബാന്ദ്രയിലെ ചൂയിം ഗ്രാമത്തിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായിരിക്കുന്നത്.
സമീപവാസികളിലൊരാളാണ് സംഭവം പൊലീസിനെ അറിയിക്കുകയുണ്ടായി. മാലിന്യം കളയാനായി പുറത്തിറങ്ങിയ അയൽവാസി ഇവരുടെ വീട്ടിലെ മുറികളിലൊന്നിൽ സ്ത്രീ മരിച്ചുകിടക്കുന്നത് കാണുകയായിരുന്നു ഉണ്ടായത്. സ്ത്രീയുടെ അന്ത്യകർമ്മങ്ങൾ സമീപവാസികൾ ചേർന്നാണ് നടത്തിയത്.
നേരത്തേ ഇവരുട വീട്ടിലെ നായ ചത്തപ്പോഴും മകൾ സമാനമായ രീതിയിൽ മൃതദേഹം വീട്ടിനകത്ത് സൂക്ഷിക്കുകയായിരുന്നുവെന്ന് അയൽവാസികൾ പറഞ്ഞു. അന്ന് അനാരോഗ്യത്തിലിരുന്ന അമ്മ ആവശ്യപ്പെട്ടത് പ്രകാരം അയൽവാസികളാണ് നായയുടെ മൃതദേഹം കുഴിച്ചിടുകയുണ്ടായത്.
Post Your Comments