Latest NewsKeralaNews

‘ഇന്ന് എന്റെ വക്കീൽ പറഞ്ഞത്….’എന്ന ശബ്ദരേഖയിലെ പരാമർശം നിർണായകം; സ്വപ്നയുടെ ശബ്ദരേഖയെക്കുറിച്ചു കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികളുടെ പ്രാഥമിക നിഗമനം

കൊച്ചി: നയതന്ത്ര ചാനൽ വഴിയുള്ള സ്വർണ്ണകള്ളക്കടത്തിൽ പ്രതിയായ സ്വപ്ന സുരേഷിന്റേതെന്ന പേരിൽ പുറത്തു വന്ന ശബ്ദരേഖ ചർച്ചയാകുകയാണ്. എന്നാൽ ഈ ശബ്ദ രേഖ റെക്കോർഡ് ചെയ്തതു സമീപ ദിവസങ്ങളിലല്ലെന്നാണ് കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികളുടെ പ്രാഥമിക നിഗമനം.

ഇഡിയുടെ കസ്റ്റഡി അവസാനിച്ച ഓഗസ്റ്റ് 17നു സ്വപ്നയെ കോടതിയിൽ ഹാജരാക്കിയിരുന്നു. അന്നു ശബ്ദരേഖ റെക്കോർഡ് ചെയ്തിരിക്കാനുള്ള സാധ്യതയാണു പരിശോധിക്കുന്നത്. കോടതിയുടെ കോൺഫറൻസ് മുറിയിൽ അഭിഭാഷകൻ ജോ പോളുമായി സംസാരിക്കാൻ സ്വപ്നയെ അനുവദിച്ചിരുന്നു. ‘ഇന്ന് എന്റെ വക്കീൽ പറഞ്ഞത്….’എന്ന ശബ്ദരേഖയിലെ പരാമർശമാണ് ഇത്തരം ഒരു നിഗമനത്തിനു നിർണായകമാകുക.

read also:ഇബ്രാഹിംകുഞ്ഞിന് ഇന്ന് നിര്‍ണായകം; മെഡിക്കല്‍ റിപ്പോര്‍ട്ട് വിദഗ്ധ സംഘം തയ്യാറാക്കും

ജയിൽവകുപ്പു നടത്തിയ മൊഴിയെടുപ്പിൽ ശബ്ദരേഖയെ സ്വപ്ന തള്ളിപ്പറഞ്ഞിട്ടില്ല. അതുകൊണ്ടു തന്നെ ഈ വെളിപ്പെടുത്തലിലെ വസ്തുതയും കേന്ദ്ര ഏജൻസികൾ പരിശോധിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button