Latest NewsKerala

‘ഭർതൃപിതാവ് ശാരീരികമായി പീഡിപ്പിച്ചിരുന്നു’, പന്തല്ലൂരിൽ ജീവനൊടുക്കിയ യുവതിയുടെ ശബ്ദസന്ദേശം

മലപ്പുറം: മലപ്പുറത്ത് പന്തല്ലൂരിൽ ജീവനൊടുക്കിയ യുവതിക്ക് ഭർതൃപിതാവിൽ നിന്നും ക്രൂരമായ ശാരീരിക പീഡനങ്ങൾ അനുഭവിക്കേണ്ടി വന്നതായി കുടുംബം. യുവതി സ്വന്തം പിതാവിന് അയച്ച ശബ്ദ സന്ദേശം പുറത്തായി. ഭർതൃമാതാവ് പലതവണ യുവതിയെ അപായപ്പെടുത്താൻ ശ്രമിച്ചിരുന്നെന്ന് യുവതിയുടെ കുടുംബം പറഞ്ഞു.

അടുക്കളയിൽ പാചകം ചെയ്യുന്നതിനിടെ രണ്ടുമൂന്ന് തവണ ഗ്യാസ് തുറന്ന് വിട്ട് അപായപ്പെടുത്താൻ ശ്രമിച്ചെന്നാണ് കുടുംബത്തിന്റെ ആരോപണം. ഭർത്താവിൻ്റെ പിതാവ് ശാരീരികമായി പീഡിപ്പിക്കുന്ന വിവരം യുവതി സ്വന്തം മാതാപിതാക്കളോടും സഹോദരങ്ങളോടും പറഞ്ഞിരുന്നു.

ഭർതൃപിതാവിൻ്റെ സ്വഭാവദൂഷ്യം കാരണം ഭർതൃമാതാവിനും യുവതിയെ സംശയമായിരുന്നു. മാതാവ് മരിക്കുന്ന സമയത്ത് പോലും ഉമ്മമ്മയും ഉപ്പപ്പയുമടക്കം കരുണ കാണിച്ചില്ലെന്ന് യുവതിയുടെ എട്ടുവയസുള്ള മകന്‍ പറയുന്നു. യുവതിയുടെ കുടുംബത്തിന്‍റെ പരാതിയുടെ അടിസ്ഥാനത്തില്‍ ഭർതൃപിതാവും മാതാവും അറസ്റ്റിലായിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button