റാഞ്ചി: 35 കാരനായ യുവാവ് പിതാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തി, കൊലയ്ക്ക് പിന്നിലുള്ള കാരണം ‘സര്‍ക്കാര്‍ ജോലി’യാണെന്ന് പൊലീസ് വ്യക്തമാക്കി. ആശ്രിത നിയമനമനുസരിച്ച് ജോലി ലഭിക്കാനാണ് ഇയാള്‍ പിതാവിനെ ക്രൂരമായി കൊലപ്പെടുത്തിയത്. അച്ഛനെ കഴുത്തറുത്തുകൊന്ന മുപ്പത്തഞ്ചുകാരനെ പൊലീസ് അറസ്റ്റുചെയ്തു. ജാര്‍ഖണ്ഡിലെ രാംഗഡ് ജില്ലയിലാണ് കൊടുംക്രൂരത അരങ്ങേറിയത്. സെന്‍ട്രല്‍ കോള്‍ ഫീല്ഡ്സ് ലിമിറ്റഡിലെ (സി സി എല്‍) സുരക്ഷാ ഉദ്യോഗസ്ഥനായ കൃഷ്ണറാം എന്ന അമ്പത്തിയഞ്ചുകാരനാണ് കൊല്ലപ്പെട്ടത്.
Read Also : ഹത്രാസ് ബലാത്സംഗം; മരിച്ച പെൺകുട്ടിയുടെ കുടുംബത്തിന് സംരക്ഷണം നൽകുന്നില്ല; രാഹുൽ ഗാന്ധി
കഴിഞ്ഞദിവസം താമസ സ്ഥലത്തിന് സമീപത്തായാണ് കഴുത്തറുത്ത നിലയില്‍ കൃഷ്ണറാമിന്റെ മൃതദേഹം കണ്ടത്. കഴുത്തറുക്കാനുപയോഗിച്ചതെന്ന് കരുതുന്ന ചെറിയ കത്തിയും മൃതദേഹത്തിന് സമീപത്തുനിന്ന് കണ്ടെത്തി. കൊലപാതകത്തിന് പിന്നില്‍ ആരെന്ന് വ്യക്തമായില്ലെങ്കിലും തുടര്‍ന്ന് നടത്തിയ അന്വേഷത്തില്‍ മകനാണ് കൊല നടത്തിയതെന്ന് വ്യക്തമാവുകയായിരുന്നു. ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിച്ചു. ഇയാള്‍ തൊഴില്‍ രഹിതനാണ്.
സി സി എല്ലിലെ ജീവനക്കാരന് സര്‍വീസിലിരിക്കെ മരിച്ചാല്‍ ആശ്രിതര്‍ക്ക് സ്ഥാപനത്തില്‍ നിയമനം ലഭിക്കും. ഇങ്ങനെ ജോലിലഭിക്കുന്നതിനുവേണ്ടിയാണ് അച്ഛനെ കൊന്നതെന്നാണ് മകന് പൊലീസിനോട് പറഞ്ഞത്. മറ്റാരെങ്കിലുമാണ് അച്ഛനെ കൊന്നതെന്ന് വരുത്തി ജോലിനേടാനായിരുന്നു ശ്രമം. കുടുംബത്തിലെ മറ്റാര്‍ക്കെങ്കിലും സംഭവത്തില്‍ പങ്കുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
Post Your Comments