തിരുവനന്തപുരം : കൊവിഡ് രോഗികള്‍ക്ക് തദ്ദേശതിരഞ്ഞെടുപ്പില്‍ വീട്ടിലിരുന്ന് വോട്ട് ചെയ്യാന്‍ സൗകര്യമൊരുങ്ങുന്നു. കൊവിഡ് രോഗികളുടെ വോട്ട് രേഖപ്പെടുത്താനായി തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ വീടുകളിലേക്കെത്തും.
Read Also : വഴിയോര കച്ചവടക്കാര്‍ക്കുനേരെ കേരള പോലീസിന്റെ തെറിയഭിഷേകം ; വീഡിയോ വൈറൽ
ആരോഗ്യവകുപ്പില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള രോഗികള്‍ക്കും നിരീക്ഷണത്തിലുള്ളവര്‍ക്കുമാണ് കമ്മീഷന്‍ സൗകര്യമൊരുക്കുന്നത്. തപാല്‍ വോട്ടിനായി പ്രത്യേകം അപേക്ഷിക്കേണമെന്ന് നിര്‍ബന്ധമില്ലെന്നും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി.ഭാസ്കരന്‍ പറഞ്ഞു.
കൊവിഡ് രോഗികള്‍ക്ക് തപാല്‍ വോട്ട് പ്രഖ്യാപിച്ചിരുന്നുവെങ്കിലും അപേക്ഷ നല്‍കുന്നതിലുള്‍പ്പെടെ ആശയക്കുഴപ്പമുണ്ടായിരുന്നു. ഇതിന് പരിഹാരമായാണ് ഉദ്യോഗസ്ഥര്‍ രോഗികളുടെ വീട്ടിലെത്തി വോട്ട് രേഖപ്പെടുത്തി വാങ്ങാന്‍ തീരുമാനിച്ചത്. അദ്ധ്യക്ഷ പദവികളിലെ സംവരണം മാറ്റണമെന്ന കോടതി ഉത്തരവ് നടപ്പാക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മിഷണര്‍ അറിയിച്ചു.
Post Your Comments