ന്യൂഡല്‍ഹി : എല്ലാം നിമിഷങ്ങള്‍ക്കുള്ളില്‍ ഭസ്മമാക്കുന്ന ടോര്‍പ്പിഡോ വരുണാസ്ത്ര ഇന്ത്യയ്ക്ക് സ്വന്തം . ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ചതാണ് ടോര്‍പ്പിഡോ വരുണാസ്ത്ര. ചൈനയ്ക്കെതിരെ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ സ്വാധീനം വര്‍ദ്ധിപ്പിച്ചതിന് പിന്നാലെയാണ് ഇന്ത്യ ആയുധ പ്രഹര ശേഷി ശക്തിപ്പെടുത്തിയത്.ഹൈദരാബാദ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഭാരത് ഡൈനാമിക് ലിമിറ്റഡാണ് ഹെവി വെയ്റ്റ് ടോര്‍പ്പിഡോ നിര്‍മ്മിച്ചത്.
അന്തര്‍വാഹിനികളെ തകര്‍ക്കാന്‍ ശേഷിയുള്ള വരുണാസ്ത്ര ഡിആര്‍ഡിഒയുടെ യൂണിറ്റായ നേവല്‍ സയന്‍സ് ആന്റ് ടെക്നോളജിക്കല്‍ ലബോറട്ടറിയാണ് രൂപകല്‍പ്പന ചെയ്തത്. 40 കിലോമീറ്റര്‍ അകലെയുള്ള ലക്ഷ്യം കൃത്യതയോടെ തകര്‍ക്കാന്‍ വരുണാസ്ത്രയ്ക്കാകും. 250 കിലോവരെ ഭാരം താങ്ങാന്‍ കഴിവുള്ള വരുണാസ്ത്രയുടെ വേഗത മണിക്കൂറില്‍ 70 കിലോമീറ്ററാണ്. സമുദ്രത്തില്‍ വളരെ ആഴത്തിലും അല്ലാതെയും സഞ്ചരിക്കുന്ന അന്തര്‍വാഹിനികളെപ്പോലും തകര്‍ക്കാന്‍ വരുണാസ്ത്രയ്ക്ക് കഴിയും.
തദ്ദേശീയ ടോര്‍പ്പിഡോകളുടെ നിര്‍മ്മാണത്തിനായി 1,187 കോടി രൂപയുടെ കരാറിലാണ് നാവിക സേനയുമായി ഭാരത് ഡൈനാമിക് ലിമിറ്റഡ് ഒപ്പുവെച്ചത്. സമീപ ഭാവിയില്‍ ടോര്‍പ്പിഡോകള്‍ നിര്‍മ്മിച്ച് അയല്‍ രാജ്യങ്ങള്‍ക്ക് നല്‍കാനാണ് ഇന്ത്യ പദ്ധതിയിടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
Post Your Comments