KeralaLatest NewsNews

ഇതെ നിയമം കേന്ദ്ര സർക്കാറോ വടക്കെ ഇന്ത്യയിലോ ആയിരുന്നു കൊണ്ടു വന്നതെങ്കിൽ ഇവിടെ എന്താകുമായിരുന്നു പുകിൽ…ഫെയ്‌സ്‌ബുക്ക്‌ പോസ്റ്റ് ചർച്ചയാകുന്നു

സംസ്ഥാന സർക്കാരിന്റെ കേരള പോലീസ് ആക്ട് ഭേദഗതി ചെയ്തതിനെതിരെ ഒരു ഫെയ്‌സ്‌ബുക്ക്‌ പോസ്റ്റ്.

തിരുവനന്തപുരം: സൈബർ കുറ്റകൃത്യം തടയാനെന്ന പേരിൽ പോലീസ് ആക്ടിൽ കൊണ്ടുവന്ന ഭേദഗതി വഴി മാധ്യമങ്ങളെയും നിയന്ത്രിക്കാനാണ് സർക്കാർ ശ്രമമെന്ന ആക്ഷേപം ശക്തം. സംസ്ഥാന സർക്കാരിന്റെ കേരള പോലീസ് ആക്ട് ഭേദഗതി ചെയ്തതിനെതിരെ ഒരു ഫെയ്‌സ്‌ബുക്ക്‌ പോസ്റ്റ്. സോമരാജൻ പണിക്കരുടെ ഫെയ്‌സ്ബുക്ക് പോസ്റ്റാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്.

ഫെയ്‌സ്‌ബുക്ക്‌ പോസ്റ്റിന്റെ പൂർണ രൂപം

ഇതെ നിയമം കേന്ദ്ര സർക്കാറോ വടക്കെ ഇന്ത്യയിലോ ആയിരുന്നു കൊണ്ടു വന്നതെങ്കിൽ ഇവിടെ എന്താകുമായിരുന്നു പുകിൽ…ഇതു സുപ്രീം കോടതിയിൽ ചോദ്യം ചെയ്യുകയും തലനാരിഴ കീറി നിയമ വ്യാഖ്യാനം ഉണ്ടാവുകയും ചെയ്യും എന്നതിൽ അശേഷം സംശയം ഇല്ല … പോലീസിനു ഒരാളുടെ ഫേസ് ബുക്ക് പൊസ്റ്റ് ൽ സർക്കാറിനെ അപകീർത്തിപ്പെടുത്തിയതായോ എതെങ്കിലും മന്ത്രിയേ അപകീർത്തിപ്പെടുത്തിയതായി സംശയം തോന്നിയാൽ അദ്ദേഹത്തെ പോലീസ് സ്റ്റേഷനിൽ വിളിച്ചു വരുത്തി കുറ്റം ആരോപിക്കുകയും അറെസ്റ്റ് ചെയ്യുകയും ജയിലിൽ അടക്കുകയും ചെയ്യാൻ സാധിക്കും എന്നതാണു ഈ നിയമത്തിലെ പ്രധാന പഴുതു …

Read Also: സര്‍ക്കാരിനെ അട്ടിമറിക്കാനൊരുങ്ങി സിഎജി: കുറ്റപ്പെടുത്തി തോമസ് ഐസക്

ഒരു കുറ്റവും ചെയ്യാതെ വീട്ടിൽ കിടന്നുറങ്ങുകയായുരുന്ന ശ്രീജിത്തിനെ വിളിച്ചറക്കി ലോക്കപ്പിൽ കൊണ്ടു പോയി മർദ്ദിച്ചു ഒടുവിൽ ആംബുലൻസിൽ വീട്ടിൽ പാക്കു ചെയ്തു എത്തിച്ച ഒരു നാട്ടിൽ ആണു ഇത്തരമൊരു നിയമം ഇത്രയേറെ ദുരുപയോഗിക്കാൻ പഴുതുകളുമായി പാസാക്കിയതെന്നു മറക്കരുതു ..

എന്തായാലും ഈ നിയമം പാസ്സാക്കിയ സർക്കാറിനെ അഭിനന്ദിക്കാൻ നാടൊട്ടുക്ക് മെഴുകുതിരി കത്തിച്ചു അഭിനന്ദന ജാഥയും ഐക്യദാർഡ്യ പ്രതിജ്ഞയും ഭരണഘടനാ സംരക്ഷണ മനുഷ്യ ചങ്ങലയും ഉടൻ ഉണ്ടാവുമെന്നു പ്രതീക്ഷിക്കാം …

shortlink

Related Articles

Post Your Comments

Related Articles


Back to top button