തിരുവനന്തപുരം : പൊലീസ് നിയമഭേദഗതി വിവാദമായതോടെ സിപിഎം കേന്ദ്ര നേതൃത്വം ഇടപെടുന്നു . ഓര്‍ഡിനന്‍സ് പിന്‍വലിയ്ക്കില്ല.
അഭിപ്രായ സ്വാതന്ത്രത്തിനും മാധ്യമ സ്വാതന്ത്രത്തിനും ഭീഷണിയാകുന്നത് ഒഴിവാക്കാന്‍ കരുതല്‍ നടപടി സ്വീകരിക്കണമെന്ന് നിര്‍ദേശിച്ചു. പാര്‍ട്ടിയുടെ പ്രഖ്യാപിത നയങ്ങള്‍ക്ക് വിരുദ്ധമാണ് പൊലീസ് നിയമഭേദഗതിയിലെ വ്യവസ്ഥകളെന്ന് വിലയിരുത്തലുണ്ട്. ഇന്ത്യന്‍ ശിക്ഷാ നിയമത്തില്‍ അപകീര്‍ത്തിയുമായി ബന്ധപ്പെട്ട വകുപ്പ് (െഎപിസി 499 ) റദ്ദാക്കണമെന്ന് പ്രകടനപത്രിയില്‍ സിപിഎം പ്രഖ്യാപിച്ചിരുന്നു. െഎപിസി 499 അനുസരിച്ച് മാനനഷ്ടക്കേസ് നോണ്‍ കോഗ്‌നിസിബിള്‍ ആണെങ്കില്‍ സംസ്ഥാനം കൊണ്ടുവന്ന വകുപ്പ് കോഗ്‌നിസിബിള്‍ ആണെന്നത് അപകടകരമാകുന്നു. െഎടി ആക്ടിലെ 66 എ വകുപ്പിനെതിരെയും പാര്‍ട്ടി നിലപാടെടുത്തതാണ്.
Read Also : അന്വേഷണ ഏജന്‍സികള്‍ ബിജെപിയുടെ രാഷ്ട്രീയ ചുമതലകള്‍ നിര്‍വഹിക്കുന്നു ; എ വിജയരാഘവന്‍
മാധ്യമങ്ങളെ നിയന്ത്രിക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ നീക്കം ഞെട്ടിക്കുന്നതാണെന്ന് കോണ്‍ഗ്രസ് നേതാവ് പി ചിദംബരം. പൊലീസ് ആക്ടിലൂടെ അപ്രഖ്യാപിത അടിയന്തരാവസ്ഥയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. നിയമഭേദഗതിക്കെതിരെ കേരള പത്രപ്രവര്‍ത്തക യൂണിയനും രംഗത്തുവന്നു.
Post Your Comments