KeralaLatest NewsNews

പൊലീസ് നിയമ ഭേദഗതിക്കെതിരെ സിപിഐ ; ആശയക്കുഴപ്പങ്ങൾ പരിഹരിക്കണമെന്ന് ബിനോയ് വിശ്വം

തിരുവനന്തപുരം : പൊലീസ് നിയമ ഭേദഗതിക്കെതിരെ നിലപാടുമായി സിപിഐ. പൊലീസ് ആക്‌ട് ഭേദഗതിയില്‍ അവ്യക്തതയുണ്ടെന്നും ആശയക്കുഴപ്പങ്ങള്‍ പരിഹരിക്കണമെന്ന് സിപിഐ ആവശ്യപ്പെട്ടു.

Read Also : ക്രിസ്മസ് അലങ്കാരത്തിന്റെ ഭാഗമായി ടൗണിൽ സ്ഥാപിച്ച ദീപാലങ്കാരങ്ങൾ വിവാദമാകുന്നു ; മാപ്പ് പറഞ്ഞ് മേയർ

പൊലീസ് ആക്‌ട് ഭേദഗതിയില്‍ അവ്യക്തതയുണ്ടെന്ന് പറഞ്ഞ ബിനോയ് വിശ്വം വിജ്ഞാപനത്തില്‍ ആവശ്യമായ മാറ്റം വരുത്തണമെന്നും നിലപാടെടുത്തു.

മാധ്യമ സ്വാതന്ത്ര്യത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനും എതിരാണ് ഭേദഗതിയെന്ന കടുത്ത വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ രംഗത്തെത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button