KeralaLatest NewsNews

പ്രതിപക്ഷം പ്രതിക്കൂട്ടിലേയ്ക്ക്; ചെന്നിത്തലക്കെതിരെ വിജിലന്‍സ്​ അന്വേഷണം

ബാര്‍ ലൈസന്‍സ്​ ഫീസ്​ കുറക്കാന്‍ ബാര്‍ ഉടമകള്‍ പിരിച്ച പണം രമേശ്​ ചെന്നിത്തല, കെ. ബാബു, വി.എസ്​. ശിവകുമാര്‍ എന്നിവര്‍ക്ക്​ കൈമാറിയെന്നായിരുന്നു ബി​ജു​വിന്റെ വെളിപ്പെടുത്തല്‍.

തിരുവനന്തപുരം: പ്രതിപക്ഷത്തിന് തിരിച്ചടിയായി ബാർ കോഴക്കേസ്. കേസില്‍ പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തലക്കെതിരെ വിജിലന്‍സ്​ അന്വേഷണം. ചെന്നിത്തല ഉള്‍പ്പെടെ കോണ്‍ഗ്രസ്​ നേതാക്കള്‍ക്കെതിരെ വിജിലന്‍സ്​ അന്വേഷണം നടത്താന്‍ മുഖ്യമന്ത്രി അനുമതി നല്‍കി. മുന്‍ മന്ത്രിമാരായ വി.എസ്​. ശിവകുമാര്‍, കെ. ബാബു എന്നിവര്‍ക്കെതിരെ ​അന്വേഷണമുണ്ടാകും.

Read Also: ലൗ ​​ജി​​ഹാ​​ദ്, ഗോ​​വ​​ധം എ​​ന്നി​​വ​​ ഉ​​ട​​ന്‍ നിരോധിക്കും: ബി​​ജെ​​പി നേതാവ്

എന്നാൽ കേസ്​ എടുത്ത്​ അന്വേഷിക്കണമെന്ന്​ വിജിലന്‍സ്​ റിപ്പോര്‍ട്ട്​ മുഖ്യമന്ത്രി പിണറായി വിജയ അംഗീകരിക്കുകയായിരുന്നു. അതേസമയം ബാര്‍ ഉടമ ബിജു ​രമേശിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ്​ അന്വേഷണം. ബാര്‍ ലൈസന്‍സ്​ ഫീസ്​ കുറക്കാന്‍ ബാര്‍ ഉടമകള്‍ പിരിച്ച പണം രമേശ്​ ചെന്നിത്തല, കെ. ബാബു, വി.എസ്​. ശിവകുമാര്‍ എന്നിവര്‍ക്ക്​ കൈമാറിയെന്നായിരുന്നു ബി​ജു​വിന്റെ വെളിപ്പെടുത്തല്‍. കെ.എം. മാണിക്കെതിരായ ബാര്‍​ കോഴ കേസിന്​ പിന്നില്‍ കോണ്‍ഗ്രസ്​ നേതാക്കളുടെ ഗൂഡാലോചനയാണെന്ന കേരള കോണ്‍ഗ്രസ്​ അന്വേഷണ റിപ്പോര്‍ട്ട്​ നേരത്തേ പുറത്തുവന്നിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button