
ഗുവഹാത്തി: ത്രിപുരയിൽ പ്രതിഷേധക്കാർക്ക് നേരെ പോലീസ് നടത്തിയ വെടിവയ്പ്പിൽ ഒരാൾക്ക് ദാരുണാന്ത്യം. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ബ്രൂ അഭയാർഥികളെ പുനരധിവസിപ്പിക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെയായിരുന്നു പ്രതിഷേധം ഉയർന്നിരിക്കുന്നത്. പാനിസാഗറിൽ ദേശീയപാത ഉപരോധിച്ച പ്രതിഷേധക്കാർക്ക് നേരെയാണ് പോലീസ് വെടിയുതിർത്തിരിക്കുന്നത്.
സമരം അക്രമാസക്തമായതോടെയാണ് പോലീസ് വെടിയുതിർത്തത്. പ്രതിഷേധക്കാർ പോലീസിന് നേരെ കല്ലെറിഞ്ഞതായും റിപ്പോർട്ടുകളുണ്ട്.
Post Your Comments