ചെന്നൈ: തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾ വിലയിരുത്താൻ ചെന്നൈയിലെത്തിയ കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് നേരെ ഒരാൾ പ്ലക്കാര്‍ഡ് എറിയുകയുണ്ടായി. പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്യുന്നതിനിടെയാണ് സംഭവം ഉണ്ടായിരിക്കുന്നത്. ഉദ്യോഗസ്ഥര്‍ തടഞ്ഞതിനാല്‍ പ്ലക്കാര്‍ഡ് അമിത് ഷായുടെ ദേഹത്ത് വീണില്ല. സംഭവത്തിൽ പ്ലക്കാഡ് എറിഞ്ഞയാളെ പോലീസ് കസ്റ്റഡിയില്‍ എടുക്കുകയുണ്ടായി.
ചെന്നൈയില്‍ എത്തിയ അമിത് ഷായെ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി, ഉപമുഖ്യമന്ത്രി ഒ പനീർസെൽവം ഉൾപ്പടെയുള്ളവര്‍ വിമാനത്താവളത്തിൽ എത്തിയാണ് സ്വീകരിച്ചത്.
Post Your Comments