ശ്രീനഗര്‍: വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് കശ്മീരില്‍ വീണ്ടും പാക് വെടിവെപ്പ്. ആക്രമണത്തില്‍ സൈനികന് വീരമൃത്യു വരിച്ചു. രജൗരി ജില്ലയിലെ നൗഷേരാ സെക്ടറിലാണ് പാകിസ്താന് വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം നടത്തിയത്. യാതൊരു പ്രകോപനവുമില്ലാതെ ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്ക് നേരെ പാകിസ്താന് വെടിവെയ്പ്പും ഷെല്ലാക്രമണവും നടത്തുകയായിരുന്നു. ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചു.
Read Also: ജമ്മുവില്‍ രണ്ട് ഭീകരര്‍ കൂടി പിടിയില്‍; പാക് നയതന്ത്ര പ്രതിനിധിയെ വിളിച്ചു വരുത്തി
എന്നാൽ കഴിഞ്ഞ ഏതാനും നാളുകളായി അതിര്‍ത്തിയില്‍ പാക് പ്രകോപനം തുടര്‍ന്നു കൊണ്ടിരിക്കുകയാണ്. എന്നാൽ നവംബര്‍ 13 ന് പാകിസ്താന് നടത്തിയ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനത്തില്‍ ബി എസ് എഫ് എസ് ഐയും നാലു സൈനികരുമാണ് വീരമൃത്യു വരിച്ചത്. ഉറി, കമല്‍കോട്ട് സെക്ടറുകളിലെയും, ബരാമുള്ളയിലെയും നിയന്ത്രണ രേഖകളിലാണ് പാകിസ്താന് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്. കേരാന്‍ സെക്ടറിലെ നിയന്ത്രണ രേഖവഴിയുളള നുഴഞ്ഞുകയറ്റ ശ്രമം ഇന്ത്യന്‍ സൈന്യം പരാജയപ്പെടുത്തിയതിന് പിന്നാലെയായിരുന്നു പാക് പ്രകോപനം. ഇന്ത്യന്‍ സൈന്യം നടത്തിയ തിരിച്ചടിയില്‍ 11 പാക് സൈനികരും കൊല്ലപ്പെട്ടിരുന്നു.
Post Your Comments