ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തില്‍ നേരത്തെ പ്രസാദമായി നല്കിക്കൊണ്ടിരുന്നതും ഇടക്കാലത്തു നിര്‍ത്തി വെച്ചിരുന്നതുമായ ‘മഞ്ഞ ചന്ദനം’ ക്ഷേത്രം ഭരണസമിതിയുടെ തീരുമാനം അനുസരിച്ച് ഭക്ത ജനങ്ങള്‍ക്ക് വീണ്ടും നല്‍കി തുടങ്ങിയതായി കുമ്മനം രാജശേഖരന്‍ അറിയിച്ചു. തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
പ്രസാദം നല്‍കുന്നതിന്റെ ഔപചാരികമായ തുടക്കം ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ നെടുമ്പള്ളി തരണനെല്ലൂര്‍ പരമേശ്വരന്‍ നമ്പൂതിരിപ്പാട് നിര്‍വഹിച്ചു. പ്രസ്തുത ചടങ്ങില്‍ രാജ കുടുംബാംഗങ്ങളായ അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ഭായി തമ്പുരാട്ടി , പൂയം തിരുനാള്‍ ഗൗരി പാര്‍വതി ഭായി തമ്പുരാട്ടി , ക്ഷേത്ര ഉപദേശക സമിതി അംഗമായ ശ്രീ ടി ബാലകൃഷ്ണന്‍ , ക്ഷേത്ര ഭരണ സമിതി അംഗങ്ങളായ ശ്രീ അവിട്ടം തിരുനാള്‍ ആദിത്യ വര്‍മ്മ , ശ്രീ പി കെ മാധവന്‍ നായര്‍ , എക്‌സിക്യുട്ടീവ് ഓഫീസര്‍ ശ്രീ വി രതീശന്‍ ഐ എ എസ് , മാനേജര്‍ ശ്രീ ബി ശ്രീകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Post Your Comments