ജോജു ജോര്‍ജ് നായകനാകുന്ന ‘പീസ്’ ലോക്കേഷൻ സ്റ്റിൽ അണിയറപ്രവർത്തകർ പുറത്ത് വിട്ടിരിക്കുന്നു. ബുള്ളറ്റ് പറപ്പിക്കുന്ന ജോജുവിന്റെ ചിത്രമാണ് സോഷ്യൽ മീഡിയയിലെ പുതിയ ചർച്ചാവിഷയം ആയിരിക്കുന്നത്. ജോജു നായകനാകുന്ന ‘പീസ്’ നവംബര്‍ 16നാണ് തൊടുപുഴയില്‍ ചിത്രീകരണം ആരംഭിച്ചത്. സ്‌ക്രിപ്റ്റ് ഡോക്ടര്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ നവാഗതനായ സന്‍ഫീര്‍.കെ ആണ് സംവിധാനം ചെയ്തിരിക്കുന്നത്.
സിദ്ദീഖ്, ഷാലു റഹീം, വിജിലേഷ്, ആശാ ശരത്ത്, ലെന, അതിഥി രവി തുടങ്ങിയ താരങ്ങള്‍ അണിനിരക്കുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം സഫര്‍ സനല്‍, രമേഷ് ഗിരിജ എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിക്കും. ക്യാമറ – ഷമീര്‍ ഗിബ്രന്‍, എഡിറ്റര്‍ – നൗഫല്‍ അബ്ദുള്ള, ആര്‍ട്ട് – ശ്രീജിത്ത് ഓടക്കാലി, സംഗീതം – ജുബൈര്‍ മുഹമ്മദ്, പ്രൊജക്ട് ഡിസൈനര്‍ – ബാദുഷ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – പ്രതാപന്‍ കല്ലിയൂര്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് – സക്കീര്‍ ഹുസൈന്‍, ഫഹദ്, കോസ്റ്റ്യൂം ഡിസൈനിങ് – ജിഷാദ്, മേക്കപ്പ് – ഷാജി പുല്‍പ്പള്ളി, സ്റ്റില്‍സ് – ജിതിന്‍ മധു, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ – കെ.ജെ വിനയന്‍, അസോസിയേറ്റ് ഡയറക്ടര്‍ – മുഹമ്മദ് റിയാസ്.
Post Your Comments