ആഗ്ര: യുപിയിൽ കേബിൾ ടി.വി ടെക്നീഷ്യനാണെന്ന് പരിചയപ്പെടുത്തി വീട്ടിൽ അതിക്രമിച്ച് കയറിയയാൾ ദന്തഡോക്ടറെ കഴുത്തറുത്ത് കൊന്നു. 38 കാരിയായ ഡോക്ടർ നിഷ സിംഗാളാണ് കൊല്ലപ്പെട്ടത്. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.
കേബിൾ ടി.വി ടെക്നീഷ്യനാണെന്ന് പരിചയപ്പെടുത്തി വീടിനകത്ത് കടന്ന അക്രമി നിഷയെ കത്തികൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു ഉണ്ടായത്. ഡോക്ടറെ കൊലപ്പെടുത്തുേമ്പാൾ എട്ടും നാലും വയസായ നിഷയുടെ കുട്ടികൾ തൊട്ടപ്പുറത്തെ മുറിയിലുണ്ടായിരുന്നു. കുട്ടികളെ ആക്രമിക്കാനും ഇയാൾ ശ്രമിക്കുകയുണ്ടായി.
നിഷയുടെ ഭർത്താവ് അജയ് സിംഗാൾ ആശുപത്രിയിൽ ജോലിക്ക് പോയിരുന്ന സമയത്തായിരുന്നു അക്രമം നടന്നത്. നിഷയെ കൊലപ്പെടുത്തിയതിനുശേഷം ഒരു മണിക്കൂറോളം പ്രതി വീട്ടിനുള്ളിൽ തന്നെയുണ്ടായിരുന്നു. പ്രതി വീട്ടിൽ കവർച്ച നടത്താൻ ശ്രമിച്ചതായും പൊലീസ് പറഞ്ഞു. പ്രതിയുടെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസിന് കിട്ടിയിരുന്നു.
എന്നാൽ അതേസമയം യു.പിയിൽ അക്രമവും കൊലപാതകവും ഉയരുന്നതിനെതിരെ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തി.
Post Your Comments