COVID 19Latest NewsIndiaNews

കോവിഡ് ആശുപത്രിയിൽ വൻ തീപിടുത്തം

മധ്യപ്രദേശ് : കോവിഡ് രോഗികളെ പ്രവേശിപ്പിച്ചിരിക്കുന്ന ആശുപത്രിയിൽ തീ പിടുത്തം. രണ്ട് രോഗികൾക്ക് ഗുരുതരമായി പരിക്കേറ്റു. അഗ്നിശമനസേനയാണ് രക്ഷാപ്രവർത്തനം നടത്തിയത്. സ്ഥിതി നിയന്ത്രണ വിധേയമായെന്ന് അധികൃതർ അറിയിച്ചു.

Read Also : “ഇന്ത്യ കണ്ട ഏറ്റവും മികച്ച പ്രധാനമന്ത്രിയാണ് മോദി ; സുരേഷ് ഗോപി തോറ്റ തൃശൂരിൽ ഞാൻ നിന്ന് വിജയിക്കും ” : നടൻ ദേവൻ

ഉച്ചയോടെയാണ് തീ പിടുത്തമുണ്ടായത്. ഗ്വാളിയറിലെ സൂപ്പർ സ്‌പെഷ്യാലിറ്റി ജെയ്‌രോഗ്യ ആശുപത്രിയിലാണ് സംഭവം. മൂന്നാം നിലയിലെ അത്യാഹിത വിഭാഗത്തിലാണ് തീ പിടിച്ചത് . വാർഡിലുണ്ടായിരുന്ന ഏഴ് രോഗികളെ ഉടൻതന്നെ മറ്റ് മുറികളിലേക്ക് മാറ്റി. ഇതിനിടയിലാണ് രണ്ട് രോഗികൾക്ക് ഗുരുതുമായി പൊള്ളലേറ്റത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button