മുസ്സൂറി: ലാല്‍ ബഹാദൂര്‍ ശാസ്ത്രി നാഷണല്‍ അക്കാദമി ഓഫ് അഡ്മിനിസ്‌ട്രേഷനിലെ 33 ട്രെയിനികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിന്റെ പശ്ചാത്തലത്തില്‍ രണ്ട് ദിവസത്തേക്ക് സ്ഥാപനം അടച്ചുപൂട്ടി. അക്കാദമി ഡയറക്ടര്‍ സഞ്ജീവ് ചോപ്രയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. 33 പേര്‍ക്ക് കോവിഡ് ഉള്ളതായി ഞങ്ങള്‍ കണ്ടെത്തി. ഹോസ്റ്റലുകള്‍, മെസ്, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസ്, ലൈബ്രറി എന്നിവ ശുചിത്വവല്‍ക്കരിച്ചതായി അദ്ദേഹം എഎന്‍ഐയോട് പറഞ്ഞു. രോഗബാധ ഉണ്ടായ ഹോസ്റ്റലുകളും മറ്റ് പ്രദേശങ്ങളും നവംബര്‍ 30 വരെ അടച്ചിരിക്കും.
95-ാമത് ഫൗണ്ടേഷന്‍ കോഴ്സ് ഓഫ് ഇന്ത്യന്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് (ഐഎഎസ്), ഇന്ത്യന്‍ പോലീസ് സര്‍വീസ് (ഐപിഎസ്), ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് (ഐഎഫ്എസ്), ഇന്ത്യന്‍ റവന്യൂ സര്‍വീസ് (ഐആര്‍എസ്) എന്നിവയിലെ 428 ട്രെയിനി ഓഫീസര്‍മാരാണ് അക്കാദമി കാമ്പസില്‍ നിലവില്‍ ഉള്ളത്.
രോഗബാധിതരായ ഉദ്യോഗസ്ഥരെ ക്വാറന്റൈനില്‍ ആക്കിയതായും 150 പേരെ പരിശോധിച്ചതായും ബാക്കിയുള്ള ഉദ്യോഗസ്ഥരെ പരീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. ആരോഗ്യ വകുപ്പില്‍ നിന്നുള്ള ഒരു സംഘത്തെ ഡെറാഡൂണില്‍ നിന്ന് അക്കാദമി കാമ്പസിലേക്ക് അയച്ചിട്ടുണ്ട്. മരുന്നുകളും മറ്റ് അവശ്യവസ്തുക്കളും അയച്ചിട്ടുണ്ടെന്ന് ഡെറാഡൂണ്‍ ജില്ലാ മജിസ്ട്രേറ്റ് ഡോ. ആശിഷ് ശ്രീവാസ്തവ് പറഞ്ഞു.
Post Your Comments