ന്യൂദല്‍ഹി: ഹത്രാസ് സംഭവത്തില്‍ സംസ്ഥാനത്ത് ജാതി കലാപം ഉണ്ടാക്കാനാണ് പോപ്പുലര്‍ ഫ്രണ്ട് നേതാവായ സിദ്ദിഖ് കാപ്പനും സംഘവും ഉത്തര്‍പ്രദേശില്‍ എത്തിയതെന്ന് യു.പി പോലീസ് സുപ്രീം കോടതിയിൽ. അറസ്റ്റിലായ സിദ്ദിഖ് കാപ്പന്‍ മാധ്യമപ്രവര്‍ത്തകനാണെന്ന് അവകാശപ്പെട്ട് കാട്ടിയ തിരിച്ചറിയല്‍ കാര്‍ഡ് എസ്ഡിപിഐയുടെ കേരളത്തിലെ മുഖപത്രമായ തേജസിന്റേതാണ്. ഈ പത്രം 2018ല്‍ അടച്ചുപൂട്ടിയതാണെന്നും യുപി പോലീസ് സുപ്രീംകോടതിയെ അറിയിച്ചു.
രണ്ട് വര്‍ഷം മുമ്പ് അടച്ചുപൂട്ടിയ പത്രത്തിന്റെ തിരിച്ചറിയല്‍ കാര്‍ഡുമായാണ് സിദ്ദിഖ് യുപിയില്‍ എത്തിയത്. യുപി പോലീസ് ഈ തെളിവുകളും ഇന്നു കോടതിക്ക് മുന്നില്‍ ഹാജരാക്കി. ഇതോടെ ഹര്‍ജിയുമായി സുപ്രീംകോടതിയില്‍ എത്തിയ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ പ്രതിരോധത്തിലായി.സിദ്ദീക്ക് കാപ്പന്‍ പോപ്പുലര്‍ ഫ്രണ്ട് ഓഫീസ് സെക്രട്ടറിയാണ്, ഇതു പലപ്പോഴും ഇയാള്‍ മറച്ചുവെച്ചു.
മാധ്യമ പ്രവര്‍ത്തകനെന്ന വ്യാജേനെ ക്രമസമാധാന പ്രശ്‌നങ്ങളുണ്ടാക്കാനാണ് ഹത്രാസിലെത്തിയെന്നും പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. കാപ്പനില്‍ നിന്ന് പല രേഖകളും പിടിച്ചെടുത്തിട്ടുണ്ടെന്നും യുപി സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. കേസന്വേഷണത്തിന്റെ ഈ ഘട്ടത്തില്‍ സിദ്ധിഖ് കാപ്പന് ജാമ്യം നല്‍കരുതെന്ന് യു.പി പോലീസ് കോടതിയോട് ആവശ്യപ്പെട്ടു. പത്രപ്രവര്‍ത്തക യൂണിയന് ഹര്‍ജി നല്‍കാന്‍ അധികാരമില്ലെന്നും സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു.
സിദ്ദിഖിനൊപ്പം താമസിക്കുന്ന യുവാവും പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധപ്പെട്ട പ്രവര്‍ത്തകനാണെന്നും സിദ്ദിഖില്‍ നിന്ന് പിടിച്ചെടുത്ത സാധനങ്ങള്‍ അദ്ദേഹം കുറ്റക്കാരനാണെന്ന് തെളിയിക്കുന്ന തരത്തിലുള്ളതാണെന്നും യുപി സര്‍ക്കാര്‍ നല്‍കിയ എതിര്‍ സത്യവാങ്മൂലത്തില്‍ പറയുന്നു. സുപ്രിംകോടതിയിലാണ് സിദ്ദിഖ് കാപ്പനെതിരെ ശക്തമായ വാദങ്ങങ്ങള്‍ സര്‍ക്കാര്‍ ഉയര്‍ത്തിയത്.ഇതിന് മറുപടി നല്‍കാന്‍ പത്രപ്രവര്‍ത്തക യൂണിയന് സുപ്രീംകോടതി ഒരാഴ്ച സമയം നല്‍കി.
ഒരാഴ്ചക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കുമെന്നും കോടതി അറിയിച്ചു. അതേസമയം തേജസ് പത്രം 2018ല്‍ പ്രിന്റിംഗ് നടപടികള്‍ നിര്‍ത്തിയിരുന്നുവെങ്കിലും ഇപ്പോഴും ഓണ്‍ലൈന്‍ പത്രമായി പ്രവര്‍ത്തിക്കുന്നുണ്ട്. സിദ്ദിഖ് കാപ്പനെ കാണാന്‍ വെള്ളിയാഴ്ച അഭിഭാഷകന് അനുമതി നല്‍കി. സിദ്ദിഖിനെ കണ്ട് വക്കാലത്ത് ഒപ്പിടാന്‍ അനുവദിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് യുപി സര്‍ക്കാരിന് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത സുപ്രീംകോടതിയെ അറിയിച്ചു.
കേസില്‍ യുപി സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തിന് മറുപടി നല്‍കാന്‍ കേരള പത്രപ്രവര്‍ത്തക യൂണിയനോട് കോടതി നിര്‍ദേശിച്ചു. അടുത്തയാഴ്ച കേസില്‍ വിശദമായി വാദം കേള്‍ക്കാമെന്നും പരമോന്നത കോടതി അറിയിച്ചു. അതേസമയം ജഡ്ജിമാരായ എ എസ് ബോപണ്ണ, വി രാമസുബ്രഹ്മണ്യന്‍ എന്നിവരടങ്ങിയ ബെഞ്ചും കേസ് മാധ്യമങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്ത രീതിയെ എതിര്‍ത്തു.
Post Your Comments