Latest NewsNewsIndiaEntertainmentKollywood

ഉദയനിധി സ്റ്റാലിന്‍ അറസ്റ്റില്‍

ചെന്നൈ: കോവിഡ് -19 നിയന്ത്രണങ്ങള്‍ ലംഘിച്ചുവെന്ന് ആരോപിച്ച് തമിഴ്‌നാട്ടില്‍ ഡിഎംകെയുടെ തെരഞ്ഞെടുപ്പ് പ്രചാരണം പൊലീസ് തടഞ്ഞു. പ്രചാരണത്തിന് നേതൃത്വം നല്‍കിയ ഉദയനിധി സ്റ്റാലിനെ അറസ്റ്റ് ചെയ്തു. പ്രചാരണത്തിന് അനുമതി ഇല്ലായിരുന്നുവെന്ന് ചൂണ്ടികാണിച്ചാണ് സ്റ്റാലിനെ അറസ്റ്റ് ചെയ്തത്. ഡിഎംകെയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച യോഗമാണ് പൊലീസ് തടഞ്ഞത്. കരുണാനിധിയുടെ ജന്മഗ്രാമമായ തിരുവാരൂരിലെ തിരുക്കുവളയില്‍ നിന്നാണ് അറസ്റ്റ്. ഉദയനിധിയുടെ അറസ്റ്റിനെതിരെ ഡിഎംകെ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.

234 നിയോജകമണ്ഡലങ്ങളിലായി സംസ്ഥാനത്തെ 75 ദിവസങ്ങളിലായി പാര്‍ട്ടിയുടെ 15 ഉന്നത നേതാക്കള്‍ 1,500 യോഗങ്ങള്‍ അഭിസംബോധന ചെയ്യുമെന്നും സ്റ്റാലിന്‍ ജനുവരിയില്‍ പ്രചാരണ പാതയില്‍ ചേരുമെന്നും ഡിഎംകെ പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ എന്‍ നെഹ്രു പറഞ്ഞു. കോവിഡ് -19 പകര്‍ച്ചവ്യാധി കണക്കിലെടുത്ത് വലിയ ജനക്കൂട്ടത്തെ രാഷ്ട്രീയ സമ്മേളനത്തിന് നിരോധിച്ച ഉത്തരവ് കാരണം സ്റ്റാലിന്‍ ജനുവരി മുതല്‍ തെരഞ്ഞെടുപ്പ് റാലികള്‍ നടത്തുമെന്ന് മുന്‍ മന്ത്രി നെഹ്റു പറഞ്ഞു.

പാര്‍ട്ടിയുടെ വനിതാ വിംഗ് നേതാവും ലോക്‌സഭാ എംപിയുമായ കനിമൊഴി, മുന്‍ മന്ത്രിമാരായ കെ പൊന്‍മുടി, ഐ പെരിയസാമി തുടങ്ങിയവര്‍ പ്രചാരണത്തിന്റെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പര്യടനം നടത്തുമെന്ന് ഡിഎംകെ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button