KeralaLatest NewsNews

ഈ നാട് ഇരുട്ടിലേക്ക് പോയാലും വിഷമമില്ല എന്ന നിലപാടാണ് പ്രതിപക്ഷത്തിന്റേത് ; എ വിജയരാഘവന്‍

തിരുവനന്തപുരം : സംസ്ഥാന താല്‍പര്യങ്ങള്‍ക്കെതിരായി പ്രതിപക്ഷം നിലപാടുകള്‍ സ്വീകരിക്കുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്‍. ഈ നാട് ഇരുട്ടിലേക്ക് പോയാലും വിഷമമില്ല എന്ന നിലപാടാണ് പ്രതിപക്ഷത്തിന്റേതെന്നും അദ്ദേഹം പറഞ്ഞു.

വികസനം വേണ്ട എന്ന സങ്കുചിത രാഷ്ട്രീയം പ്രതിപക്ഷം ഇപ്പോള്‍ ഉയര്‍ത്തിയിരിക്കുകയാണ്. ഇക്കാര്യത്തില്‍ യുഡിഎഫും ബിജെപിയും ഒരേ നിലപാടിലാണ്. അതിനാല്‍ തന്നെ ഇപ്പോള്‍ നടക്കുന്ന വികസന വിരുദ്ധ നിലപാടിനെ ജനങ്ങള്‍ക്കിടയില്‍ തുറന്ന് കാണിക്കും. സംസ്ഥാന ഭരണത്തിന് ആത്മവിശ്വാസം നല്‍കുന്നതായിരിക്കും തദ്ദേശ തെരഞ്ഞെടുപ്പ് ഫലം എന്നും വിജയരാഘവന്‍ വ്യക്തമാക്കി.

അതേസമയം കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് ഭരണം അട്ടിമറിക്കാനുള്ള ശ്രമം സീമകള്‍ ലംഘിക്കുകയാണെന്നും എല്‍ഡിഎഫ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്നും അന്വേഷണ രീതികള്‍ നോക്കിയാല്‍ മുഖ്യമന്ത്രിയെ കുടുക്കാനാകുമോ എന്നുള്ള നിലയിലേക്ക് അന്വേഷണം വഴിതിരിച്ചു വിടാന്‍ ശ്രമിച്ചു എന്നു വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button