ന്യൂഡല്‍ഹി : രാജ്യം വീണ്ടും ഭീകരാക്രമണ ഭീതിയില്‍. ഇന്ത്യയില്‍ മുംബൈ ഭീകരാക്രമണത്തിന്റെ വാര്‍ഷിക ദിനത്തില്‍ ഭീകരാക്രമണത്തിന് സാധ്യതയെന്ന് ഇന്റലിജന്‍സ് മുന്നറിയിപ്പ്. ഇതോടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ ഉന്നതതല യോഗം ചേര്‍ന്നു. ജമ്മു കശ്മീരിലെ പ്രാന്തപ്രദേശത്ത് സുരക്ഷാ ഉദ്യോഗസ്ഥരുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ജെയ്‌ഷെ മുഹമ്മദ് ഭീകരര്‍ മുംബൈ ഭീകരാക്രമണത്തിന്റെ വാര്‍ഷിക ദിനത്തില്‍ വലിയ ഭീകരാക്രമണത്തിന് പദ്ധതിയിട്ടിരുന്നതായാണ് ഇന്റലിജന്‍സ് ഏജന്‍സികള്‍ക്ക് ലഭിച്ചിട്ടുള്ള വിവരം.
Read Also : പുതിയ പ്രസിഡന്റ് വന്നാലും ചൈനയ്ക്ക് രക്ഷയില്ല… ശക്തമായ താക്കീതുമായി ജോ ബൈഡന്‍
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, വിദേശകാര്യ സെക്രട്ടറി ഹര്‍ഷ് വര്‍ധന്‍ ശൃംഖള, ഇന്റലിജന്‍സിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തത്. ജമ്മു കശ്മീരിലെ നഗ്രോതയില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ നാല് ജെയ്‌ഷെ ഭീകരരെ വധിച്ചതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ യോഗം ചേരുന്നത്. ഭീകരരുമായി ട്രക്ക് വരുന്നതായുള്ള വിവരം ലഭിച്ചതോടെ ടോള്‍ ബാന്‍ പ്ലാസയ്ക്ക് സമീപത്ത് വെച്ച് സുരക്ഷാ സേന വാഹനം തടയുകയായിരുന്നു.
തുടര്‍ന്ന് ഭീകരരും സുരക്ഷാ സേനാ ഉദ്യോഗസ്ഥരും തമ്മില്‍ ഏറ്റുമുട്ടല്‍ ഉടലെടുക്കുകയായിരുന്നു. വ്യാഴാഴ്ച പുലര്‍ച്ചെ 4.20ഓടെയാണ് സംഭവം. കൊല്ലപ്പെട്ട ഭീകരരില്‍ നിന്ന് 11 എകെ 47, രണ്ട് പിസ്റ്റളുകള്‍, 29 ഗ്രനേഡുകള്‍, മറ്റ് ഉപകരണങ്ങള്‍ എന്നിവ കണ്ടെടുത്തിട്ടുണ്ട്. മൂന്ന് മണിക്കൂറോളം ഭീകരരും സുരക്ഷാ സേനയും തമ്മിലുള്ള ഏറ്റുമുട്ടല്‍ നീണ്ടുനിന്നിരുന്നു.
Post Your Comments