ദളിത് യുവതിയായ ചിത്രലേഖ ഇസ്ലാം മതം സ്വീകരിച്ചത് ഇസ്ലാം മൗലികവാദ സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രലോഭനത്തെ തുടര്‍ന്നാണെന്ന മാദ്ധ്യമ വാര്‍ത്തകളുടെ പശ്ചാത്തലത്തില്‍ പ്രതികരണമറിയിച്ച് ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രന്‍. മറ്റ് സംസ്ഥാനങ്ങള്‍ ലവ് ജിഹാദിനും നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനുമെതിരെ നിയമങ്ങള്‍ കൊണ്ടുവരുന്ന സാഹചര്യത്തില്‍ കേരളത്തിലും അത്തരം പ്രവര്‍ത്തനങ്ങള്‍ക്കെതിരെ നിയമനിര്‍മ്മാണം വേണ്ടതാണെന്നും അവര്‍ അഭിപ്രായപ്പെടുന്നു.
ഫേസ്‌ബുക്ക് പോസ്റ്റ് കാണാം:
ഇസ്ലാമിലേക്ക് മതം മാറാൻ പോപ്പുലർ ഫ്രണ്ടുകാർ പണവും വീടും വാഗ്ദാനം ചെയ്‌തെന്ന കാസർഗോഡ് സ്വദേശിനി ചിത്രലേഖയുടെ വെളിപ്പെടുത്തൽ കേരളത്തിന്റെ കാലിക സാംസ്‌കാരിക അനുഭവങ്ങളുടെ പരിഛേദമാണ്. പാവപ്പെട്ടവർക്ക് മോഹനസുന്ദര വാഗ്ദാനങ്ങൾ നൽകിയും പ്രലോഭപ്പിച്ചും നടത്തുന്ന ഇത്തരം നിർബന്ധിത മതപരിവർത്തനങ്ങൾ നിയന്ത്രിക്കാൻ കർശനമായ നിയമനടപടികൾ ആവശ്യമാണ്. ഈ കഴിഞ്ഞ ദിവസമാണ് മധ്യപ്രദേശും ഉത്തർപ്രദേശും ഹരിയാനയും ലവ് ജിഹാദിനെതിരെ നിയമം പാസാക്കിയത്.
മധ്യപ്രദേശിൽ മതപരിവർത്തനത്തിന് തടയിടാനുള്ള നിയമനിർമ്മാണം നടക്കുമെന്നാണ് അറിയാൻ കഴിയുന്നത്. കേരളത്തിൽ നാളിതുവരെ, ന്യൂനപക്ഷ സമുദായങ്ങളിൽ നിന്ന് വരെ ലവ് ജിഹാദിനെ പറ്റി പരാതികൾ ഉയർന്നിട്ടും വേണ്ടവിധത്തിൽ സർക്കാർ ഉണർന്ന് പ്രവർത്തിച്ചിട്ടില്ല. നിർബന്ധിത മതപരിവർത്തനം പോലെ, ലവ് ജിഹാദ് പോലെയുള്ള തീവ്രവാദ സംബന്ധിയായ വിഷയങ്ങളിൽ അടിയന്തര നിയമനിർമ്മാണം അനിവാര്യമാണ്..
Post Your Comments