Latest NewsKeralaIndia

‘ഇസ്ലാം ഏറ്റവും തെറ്റിദ്ധരിക്കപ്പെട്ട മതം’; പഠന കേന്ദ്രം കശ്മീർ; ആശങ്കയിൽ ശുഭം യാദവ്

ഈ വിഷയം തെരെഞ്ഞെടുത്തത് ഇസ്ലാം മതത്തെക്കുറിച്ച് ആഴത്തിൽ മനസിലാക്കുന്നതിനാണെന്നാണ് ഇരുപത്തിയൊന്നുകാരനായ ശുഭം പറയുന്നത്. '

ജയ്‌പൂർ: ഇസ്ലാമിക് സ്റ്റഡീസ് പ്രവേശന പരീക്ഷയിൽ ഒന്നാംറാങ്ക് നേടിയ ആദ്യ അമുസ്ലീം എന്ന പദവി കരസ്ഥമാക്കി ആൽവാർ സ്വദേശി ശുഭം യാദവ്. സെന്‍റർ യൂണിവേഴ്സിറ്റിയുടെ ഇസ്ലാമിക് സ്റ്റഡീസ് പൊതുപ്രവേശന പരീക്ഷയിലെ ഒന്നാം റാങ്കാണ് ശുഭം യാദവ് കരസ്ഥമാക്കിയത്. ഡൽഹി യൂണിവേഴ്സിറ്റിയിൽ നിന്നും ഫിലോസഫിയിൽ ബിരുദ പഠനം പൂർത്തിയാക്കിയ ശേഷമാണ് ശുഭം പിജിക്കായി ഇസ്ലാമിക് സ്റ്റഡീസ് തെരഞ്ഞെടുത്തത്.

ഈ വിഷയം തെരെഞ്ഞെടുത്തത് ഇസ്ലാം മതത്തെക്കുറിച്ച് ആഴത്തിൽ മനസിലാക്കുന്നതിനാണെന്നാണ് ഇരുപത്തിയൊന്നുകാരനായ ശുഭം പറയുന്നത്. ‘ ഇസ്ലാമിനെക്കുറിച്ച് നിരവധി തെറ്റിദ്ധാരണകളുണ്ട്. എനിക്ക് തോന്നുന്നത് ഏറ്റവും തെറ്റിദ്ധരിക്കപ്പെട്ട മതങ്ങളിലൊന്നാണിത്. നിരവധി ലോകനേതാക്കൾ ഈ മതത്തെക്കുറിച്ച് പറയുന്നത് കേട്ടിട്ടുണ്ട്. അതുകൊണ്ടാണ് പിജി പഠനത്തിനായി ഇസ്ലാമിക് ചരിത്രം തെരഞ്ഞെടുത്താലോ എന്നാലോചിച്ചത്. വ്യക്തിപരമായി പറഞ്ഞാൽ വളരെയധികം ധ്രുവീകരണങ്ങളുള്ള ഈ കാലത്ത് രണ്ട് വിഭാഗങ്ങൾ തമ്മിലുള്ള പാലം എന്ന നിലയ്ക്കാണ് ഇത് പഠിക്കാന്‍ ആലോചിച്ചത്’ ശുഭം പറയുന്നു.

Read Also: വിവാദ ശബ്ദരേഖയിൽ പിടിച്ച് ഇ ഡി; ഏത് വകുപ്പിൽ കേസെടുക്കുമെന്ന് പോലീസ്

തന്റെ ആഗ്രഹം ഐഎഎസ് ഉദ്യോഗസ്ഥനാകാനാണെന്നാണ് ശുഭംപറയുന്നത്. അതിനായി യു പി എസ് സി തയ്യാറെടുപ്പുകൾക്ക് ഇസ്ലാമിക് സ്റ്റഡീസ് സഹായകമാകുമെന്നും കണക്കു കൂട്ടുന്നുണ്ട്. വ്യവസായി ആണ് ശുഭമിന്‍റെ പിതാവ്. ഇസ്ലാമിക് സ്റ്റഡീസ് പഠിക്കണമെന്ന തന്‍റെ ആഗ്രഹത്തിന് വീട്ടുകാരുടെ പിന്തുണയുണ്ടെന്നും യുവാവ് പറയുന്നു. എന്നാൽ പഠന കേന്ദ്രം കശ്മീർ ആയതിനാൽ സുരക്ഷ സംബന്ധിച്ച് ആശങ്കകളും അവർക്കുണ്ട്. എന്നാൽ ‘രാജ്യത്തെ 14 കേന്ദ്ര സര്‍വകലാശാലകളിൽ കശ്മീരിലുള്ള കോളജുകളിൽ മാത്രമാണ് ഇസ്ലാമിക് പഠനത്തിന് സൗകര്യമുള്ളത്. അതുകൊണ്ട് ഇനി രണ്ട് വർഷം അവിടെയായിരിക്കും. ഞാൻ മുമ്പ് കശ്മീരിൽ പോയിട്ടുണ്ട് വളരെ സൗഹാര്‍ദ്ദപരമായാണ് അവിടെ ആളുകൾ പെരുമാറുന്നത്. ഒരു പ്രത്യേക വിഭാഗത്തെക്കുറിച്ച് തെറ്റിദ്ധാരണ വച്ചു പുലർത്തുന്നത് ശരിയല്ല എന്നാണ് തനിക്ക് തോന്നുന്നത്’ ശുഭം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button